SignIn
Kerala Kaumudi Online
Saturday, 05 September 2026 1.37 AM IST

വാട്ടർ അതോറിട്ടിയിൽ ഓൺലൈൻ സ്ഥലംമാറ്റം ഉടൻ

water-

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിൽ ഓൺലൈൻ സ്ഥലം മാറ്റം ഉടൻ നടപ്പാക്കാൻ മാനേജ്‌മെന്റ് നടപടിയാരംഭിച്ചു. വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് നൽകിയ അപേക്ഷകളിലുള്ള ഹിയറിംഗിൽ എം.ഡി പ്രേംകൃഷ്ണനാണ് ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. ഒരു മാസത്തിനിടെ 300 ഓളം ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലം മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. നേരത്തേ ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ച് പരാതിക്കിട നൽകാത്ത വിധമായിരുന്നു സ്ഥലം മാറ്റം. തോന്നുംപടിയുള്ള സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധവും ഹൈക്കോടതി ഇടപെടലും ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATER.JPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA