SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

പത്തനംതി​ട്ട സെൻട്രൽ റോട്ടറി ക്ലബ് ഭാരവാഹികൾ സ്ഥാന​മേറ്റു

president
ജോർജ് ബി വർഗീസ് (പ്രസിഡന്റ്)

പത്തനംതി​ട്ട : സെൻട്രൽ റോട്ട​റി ക്ലബ് ഭാരവാഹിക​ളുടെ സ്​​ഥാനാരോഹ​ണ ചടങ്ങിൽ റോട്ടറി സർവീസ് പ്രൊജക്റ്റ് ചെ​യർമാൻ മണി​ക​ണ്ഠൻ നായർ മുഖ്യാതിഥിയായി. റോട്ട​റി ക്ലബുകൾ സമൂഹനന്മയെ ലക്ഷ്യ​മാക്കി പ്രവർത്തിക്കണമെന്നും ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പാർപ്പിടം എന്നിവ​യ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. റോട്ട​റി ക്ല​ബിന്റെ സാമൂഹ്യക്ഷേ​മ പദ്ധതിയാ​യ 'ശിക്ഷണം' പരിപാടിയുടെ ധനസഹായ വിതരണവും മുഖ്യാതിഥി നിർവഹിച്ചു. ഭാരവാഹികളായി ജോർജ് ബി.വർഗീസ് (പ്രസിഡന്റ്) , ബാബി സി ജോഷ്വാ (സെക്രട്ടറി), ബിജു ഫിലിപ്പ് (ട്രഷറർ) എന്നി​വ​രുൾപ്പടെ 21 അം​ഗ ക​മ്മിറ്റി ചുമതലയേറ്റു. അസിസ്റ്റന്റ് ഗവർണർ ഡോ.ഹരികുമാർ, ജോർജ് ബി.വർഗീസ്, അഡ്വ.ജയകുമാർ, മധുകുമാർ, പി.എസ്.ബാബു, തോമസ് മാത്യു, ബാബി സി ജോഷ്വാ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL