കോന്നി : വീട്ടിൽ കടന്നുകയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. വകയാർ വൈറ്റ് ഹൗസിൽ ലൗജൻ ഹസൻകുട്ടി (53) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5ന് ആണ് കേസിന് ആസ്പദമായ സംഭവം. കോന്നി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കിരൺ.വി.എസ് , സബ് ഇൻസ്പെക്ടർ ഷൈജു.എസ് , എസ്.സി.പി.ഒ അനീഷ്, സി.പി.ഒമാരായ ശരത്ത്.എസ്, ഗോകുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |