
റാന്നി : പ്രൊഫ.സഫ് മുണ്ടശ്ശേരി ദിനമായ ജൂലായ് 17 സഹകരണ യൂണിയൻ സഹകരണ ജേർണൽ ദിനമായി ആചരിച്ചു. സർക്കിൾ സഹകരണ യൂണിയൻ റാന്നി താലൂക്ക് ചെയർമാൻ പി.ആർ.പ്രസാദ് റാന്നി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി.ലാലിൽ നിന്ന് സഹകരണ ജേർണലിന്റെ വരിസംഖ്യ ഏറ്റുവാങ്ങി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. അസി.രജിസ്ട്രാർ അബ്ദുൽ കരീം, ബെന്നി പുത്തൻപറമ്പിൽ, ഉണ്ണി പ്ലാച്ചേരി, ശ്രീജിത്ത്, കെ.വി.മോഹൻദാസ്, റോബിൻ കെ.തോമസ്, ദീപ, സിബി ഫിലിപ്പ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |