
പത്തനംതിട്ട : വിവിധ കാരണങ്ങളാൽ 2025 ജനുവരി ഒന്ന് മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 2024 ഒക്ടോബർ മുതൽ 2026 ജൂൺ വരെ രേഖപ്പെടുത്തിയിട്ടുള്ളവർ) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും റീ രജിസ്ട്രർ ചെയ്തവർക്കും സീനിയോരിറ്റി നിലനിറുത്തി രജിസ്‌ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ അവസരം. ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിലും അപേക്ഷ സ്വീകരിക്കും. ഉദ്യോഗാർഥികൾക്ക് www.eemployment.kerala.gov.inവഴിയും സ്മാർട്ട് ഫോൺ മുഖേനയും രജിസ്‌ട്രേഷൻ പുതുക്കാം. ഫോൺ.0468 2222745.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |