
തിരുവല്ല : കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒരു ദേശത്തിന്റെ കഥതേടി എന്ന ചരിത്രപരമ്പര സെമിനാറിന്റെ ഏട് നാല് -വംശഗാഥ നഗരസഭാദ്ധ്യക്ഷ എസ്.ലേഖ ഉദ്‌ഘാടനം ചെയ്തു. സെമിനാറിൽ കാഴ്ചയുടെ ത്രൈമാസികയായ "ഇൻസൈറ്റ്" ഫാ.സിജോ പന്തപ്പള്ളിൽ പത്രപ്രവർത്തകൻ സജി ജോർജ് ടൈറ്റസിന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. തുടർന്ന് നടന്ന സെമിനാറുകളിൽ, തിരുവല്ലയിലെ അവകാശത്തിന്റെയും ആത്മാഭിമാനത്തിന്റെയും ദളിത് ജീവിതവും എന്ന വിഷയത്തിൽ ഡോ.വിനിൽപോളും, പൊയ്കയിൽ അപ്പച്ചന്റെ ജീവിതം" എന്ന വിഷയത്തിൽ സൊസൈറ്റി ഒഫ് പി.ആർ.ഡി.എസ് സ്റ്റഡീസ് പ്രസിഡന്റ് വി.വി സ്വാമിയും ചെങ്ങന്നൂരാതി - പറച്ചിലും പാട്ടും എന്ന വിഷയത്തിൽ ഡോ.എ.കെ.അപ്പുക്കുട്ടനും അവതരണം നടത്തി. കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബ്ലസി, സാജൻ കെ.വർഗീസ്, അഡ്വ.എൻ.രാംദാസ്, പ്രൊഫ.ബി.രവികുമാർ, ആദർശ് ചിറ്റാർ എന്നിവർ വിവിധ സെമിനാറുകളിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |