SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

ഡിപ്പോകളിൽ ഡീസൽ ക്ഷാമം, ട്രാൻ.ബസ് ഓടിയില്ല, യാത്രക്കാർ വലഞ്ഞു

bus

പത്തനംതിട്ട : ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഡീസൽ ക്ഷാമം രൂക്ഷമായതോടെ സർവീസുകൾ വെട്ടിക്കുറച്ചു. കൊല്ലത്തേക്ക് ബസില്ലാത്തതിനാൽ യാത്രക്കാർ ഇന്നലെ പ്രതിഷേധിച്ചു. ജില്ലയിൽ അടൂർ, പത്തനംതിട്ട, തിരുവല്ല ഡിപ്പോകളിലാണ് പമ്പുകളുള്ളത്. ഇവിടെയെല്ലാം രാവിലെ ഡീസൽ ഉണ്ടായിരുന്നെങ്കിലും ഉച്ചയോടെ ക്ഷാമമുണ്ടായി. രാത്രികാല സർവീസുകൾ മുടങ്ങിയതും യാത്രക്കാരെ വലച്ചു. പന്തളം , കോന്നി, റാന്നി ഡിപ്പോകളിലെ സർവീസുകളും ആശ്രയിക്കുന്നത് പത്തനംതിട്ട ഡിപ്പോയിലെ പമ്പിനെയാണ്. കൊച്ചിയിൽ നിന്നാണ് ജില്ലയിലേക്ക് ഡീസൽ എത്തിക്കുന്നത്.

ഒരു ദിവസം പത്തനംതിട്ട ഡിപ്പോയിലേക്ക് 6000 ലിറ്റൽ ഡീസൽ ആവശ്യമാണ്. നിരവധി ദീർഘദൂര ബസുകൾ പത്തനംതിട്ടയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. ഡിപ്പോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസുകളാണിവയെല്ലാം. ഡിപ്പോയിലെ ബസുകൾ ഒരു ദിവസം 26,000 കിലോമീറ്ററുകളാണ് സർവീസ് ന‌ടത്തുന്നത്.

സ്റ്റോക്ക് എത്താൻ വൈകുന്നു

സ്റ്റോക്ക് എത്താൻ വൈകുന്നതാണ് ഡിപ്പോകളിലെ ഡീസൽ ക്ഷാമത്തിന് കാരണമാകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തിൽ സർവീസുകൾ മുടങ്ങുന്നുണ്ട്. ഡീസൽ ഇല്ലാത്ത കാരണത്താൽ സർവീസ് മുടക്കം പതിവാകുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL