
കുളനട: ഗാന്ധിജയന്തി ദിനത്തിൽ കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ശുചിത്വ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പദ്ധതികൾക്ക് തുടക്കമിട്ടത്
ശുചീകരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ നിർവഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുജിത്ത് കളിക്കൽ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജൻ മത്തായി, സുജാ സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.രഘുനാഥ്, പി.ആർ.മോഹൻദാസ്, അമ്പിളി, ഷീബ ബിനോജ്, രാജു.പി.പി, സുരേഷ്.പി.ടി, ജെനി ആനന്ദ്, സെക്രട്ടറി പി.നന്ദകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ചാന്ദിനി, ഹെൽത്ത് ഇൻസ്‌പെക്ടർ സുന്ദരം.വി, സൂപ്രണ്ട് രമാദേവി, പഞ്ചായത്ത് ഒക രാജേഷ് കുമാർ, റോട്ടറി ക്ലബ്ബ് ഭാരവാഹി മോസസ് ജോയ്സ് എന്നിവർ പ്രസംഗിച്ചു.
ശുചിത്വ സന്ദേശയാത്ര
കുളനട ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് മാന്തുക കുപ്പണ്ണൂരിലേക്ക് ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. കുപ്പണ്ണൂരിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും ക്ലീനിംഗ് ഡ്രൈവ് നടത്തുകയും ചെയ്തു.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വി.ബി ഗ്രാം പദ്ധതി അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കാളിയായി.
പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി പ്രദേശത്ത് പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്യും.
പോൾ രാജൻ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |