
ചെങ്ങന്നൂർ : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്തും സൈന്യ മാതൃശക്തി ആലപ്പുഴ ജില്ലാകമ്മിറ്റിയും തിരുവൻവണ്ടൂർ യൂണിറ്റിന്റെയും നേതൃത്വത്തിൽ കല്ലിശ്ശേരി ജംഗ്ഷനിൽ ശുചീകരണ പ്രവർത്തനം നടന്നു. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിതാരാജേഷ് ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, സൈനിക് പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഇടക്കല്ലിൽ, ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.സനൽകുമാർ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന, ജില്ലാ ഭാരവാഹികളും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |