
മല്ലപ്പള്ളി : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി "സ്വഛ്ചത ഹി സേവ" ശുചീകരണ ക്യാമ്പയിന്റെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഉദ്ഘാടനം പ്രസിഡന്റ് ശോശാമ്മ തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ലക്ഷ്മി അജിത്, മുഹമ്മദ് ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജിത്ത്, ലിബിൻ ജോസഫ്, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സി പി മാത്യു, ഷിനി കെ.പിള്ള, മല്ലപ്പള്ളി പഞ്ചായത്ത് അംഗം മിനികുമാരി, സെക്രട്ടറി സാം കെ.സലാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |