
പെരുനാട് : മാടമൺ ശ്രീഹൃഷികേശ ക്ഷേത്ര വിശ്വാസികളുടെയും പ്രദേശവാസികളുടെയും നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ക്ഷേത്രത്തിലേക്ക് പുതിയ റോഡ് നിർമ്മിച്ചു. ഉത്സവങ്ങൾക്കും സപ്താഹം തുടങ്ങിയ ചടങ്ങുകൾക്കുമുള്ള സ്റ്റേജ് സാമഗ്രികളും പാചക സാധനങ്ങളും മെയിൻ റോഡിൽ നിന്ന് ചുമന്നെത്തിച്ചിരുന്ന ബുദ്ധിമുട്ടിനാണ് പരിഹാരമായത്. പഞ്ചായത്തംഗം അരുൺ അനിരുദ്ധൻ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ നിശാന്ത് മേപ്പനാൽ, രാഹുൽ തോട്ടുങ്കൽ, അജി മേപ്പനാൽ, രഘു തോട്ടുങ്കൽ, ഗോപൻ, കലേഷ്, സിജു, അജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |