
പന്തളം : ഗാന്ധി ജയന്തിയോടനുബന്ധിച്ച് പന്തളം ട്രഷറി ഓഫീസിന്റെ പരിസരം പന്തളം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുചീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ളബ് പ്രസിഡന്റ് രഘു പെരുമ്പളിക്കൽ അദ്ധ്യക്ഷതവഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഹരികുമാർ.എൻ.ജെ, ശ്രീകുമാർ.ഇ.എസ് , അജയകുമാർ, രാജേഷ് കുരമ്പാല , സുരേഷ്.ജി , റെജി പത്തിയിൽ, വേണുഗോപാലൻനായർ , രഘു , പ്രകാശ് പ്ലാവിളയിൽ, ട്രഷറി ഓഫീസർ പ്രശാന്ത്.സി.എസ്, ഗോപിനാഥ കുറുപ്പ് , മനീഷ് മോഹൻ, ഹരികുമാർ.എസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |