
റാന്നി : മണ്ണ് സംരക്ഷണ വകുപ്പും കൃഷി വകുപ്പും ചേർന്നു ഇന്ന് 10.30ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ മണ്ണ് പരിശോധനയും കാർഷിക സെമിനാറും വിത്ത്, മണ്ണ് ആരോഗ്യ കാർഡ് വിതരണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിനു വറയൻമരുതി അദ്ധ്യക്ഷനാകും. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.സ്മിത വിഷയാവതരണം നടത്തും. രണ്ടിന് സെമിനാറിൽ കൃഷി റിട്ട.ഡപ്യൂട്ടി ഡയറക്ടർ ഡോ.അനീന സൂസൻ സഖറിയ ക്ലാസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |