
റാന്നി : വയലത്തല, കോഴഞ്ചേരി വഴി ചെങ്ങന്നൂരിലേക്ക് കെ എസ് ആർ ടി സി ബസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷ ജൂലി സാബു ഓലിക്കൽ പഴകുളം മധു എം.എൽ.എയ്ക്ക് നിവേദനം നൽകി. പെരുനാട് നിന്നാരംഭിച്ച് വടശേരിക്കര, കുമ്പളാംപൊയ്ക, ഉതിമൂട്, വയലത്തല, പുതമൺ, കോഴഞ്ചേരി വഴി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് സർവീസ് ആരംഭിച്ചാൽ ഗ്രാമീണ ജനങ്ങൾക്കു പ്രയോജനപ്പെടും. കിഴക്കൻ മേഖലയിൽ നിന്ന് എം.സി റോഡിലെത്താനുള്ള ദൂരം കുറഞ്ഞ റൂട്ടാണിത്. മുൻപ് ഈ റൂട്ടിൽ ബസ് സർവീസ് ഉണ്ടായിരുന്നുവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |