
കോഴഞ്ചേരി : ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) പത്തനംതിട്ട ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ജീൻ ഹെൻട്രി ക്വിസ് മത്സരം സംഘടിപ്പിച്ചു. പത്തനംതിട്ട സെന്റ് മേരീസ് എച്ച്.എസിലെ മുഹമ്മദ് ഇർഫാനും സിനാൻ ബിൻ അഷ്രഫും ഒന്നാംസ്ഥാനം നേടി. തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെ റേബ എബ്രഹാമും ആതിര കൃഷ്ണനും രണ്ടാംസ്ഥാനം കരസ്ഥമാക്കി. അദ്ധ്യാപക അവാർഡ് ജേതാവ് തോമസ് മാത്യു ക്വിസ് മാസ്റ്ററായി. സെന്റ് തോമസ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് മിനി, ജൂനിയർ റെഡ് ക്രോസ് ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവർ സർട്ടിഫിക്കറ്റുകളും മൊമന്റോകളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |