SignIn
Kerala Kaumudi Online
Monday, 26 October 2026 7.37 AM IST

കലാമത്സരം നടത്തി

stgregorous-church

പത്തനംതിട്ട : നന്നുവക്കാട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് തുമ്പമൺ ഭദ്രാസനത്തിലുള്ള സൺണ്ടെ സ്‌കൂൾ കുട്ടികൾക്കായി കലാ മത്സരം നടത്തി. വികാരി ഫാദർ സ്റ്റീനോ സ്റ്റാൻലി ജോൺസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ജാൻസ് കോശി, സെക്രട്ടറി ജോർജ്ജ് തോമസ്, ജനറൽ കൺവീനർ അഡ്വ.എൻ.ബാബു വർഗീസ്, ഹെഡ് മിസ്ട്രസ് സുജാ കോശി എന്നിവർ പ്രസംഗിച്ചു. വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ നവംബർ 7ന് കുറിയാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പോലിത്ത സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL