
കോഴഞ്ചേരി : ശ്രീനാരായണഗുരുദേവനെ അറിയാൻ കഴിയുകയെന്നത് പരമപ്രധാനമാണെന്നും അതിന് വരും തലമുറയും തയ്യാറാകണമെന്നും പഴകുളം മധു എം.എൽ.എ പറഞ്ഞു. ദൈവദശകം ആഗോള ആലാപനത്തിന്റെ എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയൻതല ഉദ്ഘാടനം പ്ലാങ്കമൺ 95-ാം വെള്ളിയറ ശാഖാഗുരുമന്ദിരത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷനായിരുന്നു. ഗുരുദേവ ദർശനങ്ങളുടെ പ്രാധാന്യം ലോകജനതയ്ക്ക് ബോദ്ധ്യപ്പെട്ടുവരികയാണെന്നും അതാണ് ലോകം ഒന്നാകെ ഗുരുദേവൻ രചിച്ച ദൈവദശകം നെഞ്ചിലേറ്റിയതെന്നും രാജു എബ്രഹാം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ.പി.മോഹൻരാജ്, മുൻ കോയിപ്രം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, യൂണിയൻ കൗൺസിലർ സിനു എസ്.പണിക്കർ, വനിതാസംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് അജി പ്ലാങ്കമൺ, യൂണിയൻ സൈബർസേനാ ചെയർമാൻ ജുധിൻ കുമാർ, യൂണിയൻ പെൻഷനേഴ്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാജശ്രീ മോഹൻരാജ് എന്നിവർ സംസാരിച്ചു. നൂറുകണക്കിന് വനിതാസംഘം പ്രവർത്തകർ പങ്കെടുത്തു. വനിതാസംഘം ശാഖാ പ്രസിഡന്റ് വിദ്യാവിലാസിനി സ്വാഗതവും സെക്രട്ടറി അനിലാ സുനിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |