SignIn
Kerala Kaumudi Online
Monday, 26 October 2026 7.36 AM IST

കുന്നിടയിലെ പകൽവീടും ഒറ്റപ്പെട്ടു

pakalveed

കുന്നിട : ഒറ്റപ്പെടലി​ന്റെ വേദനയി​ൽ നി​ന്ന് വയോജനങ്ങൾക്ക് സംരക്ഷണമൊരുക്കാൻ ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിൽ നിർമിച്ച പകൽവീട് 17 വർഷമായി​ അനാഥമാണ്.

പകൽസമയങ്ങളിൽ ഒത്തുചേരാനും മാനസികോല്ലാസത്തോടെ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായി​രി​ക്കുന്നു. കുന്നിട ജംഗ്ഷനിൽനിന്ന് അര കിലോമീറ്ററോളം മാറിയാണ് ജില്ലാ പഞ്ചായത്ത് നിർമിച്ച പകൽവീടുള്ളത്. സംസ്ഥാനത്തുടനീളം ആരംഭിച്ച വയോജന പകൽ പരിപാലന കേന്ദ്രങ്ങളുടെ ഭാഗമായി​ പദ്ധതിയൊരുക്കുകയായി​രുന്നു. 2009 ജനുവരി 22ന് അന്നത്തെ മന്ത്രി എം.എ.ബേബി രണ്ടുനിലകളി​ലുള്ള കെട്ടി​ടം ഉദ്ഘാടനം ചെയ്തുവെങ്കിലും ഒരിക്കൽ പോലും തുറന്നുപ്രവർത്തിച്ചില്ല.

കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി കേന്ദ്രം തുറക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി മാറിവന്നിട്ടും ഇതുവരെയും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല.

വെള്ളമില്ല, നല്ല വഴിയും

വെള്ളത്തിന്റെ ലഭ്യതക്കുറവാണ് കേന്ദ്രം പ്രവർത്തിക്കാൻ കഴിയാത്തതിന് കാരണമായത്. ഉയർന്ന പ്രദേശത്തുള്ള കെട്ടിടത്തിലേക്ക് കുത്തനെയുള്ള വഴിയിലൂടെ വേണം എത്താൻ. അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാതെയും വയോജനങ്ങളുടെ യാത്രാപ്രയാസം പരിഗണിക്കാതെയും കെട്ടിടം നിർമിച്ചതിലെ ആസൂത്രണവീഴ്ചയാണ് പദ്ധതി പാളാൻ കാരണമായത്.

ആവശ്യമായ സൗകര്യങ്ങൾ

1. വിനോദപരിപാടികൾ ,

2. സഹായത്തിന് ജീവനക്കാർ,

3. ആവശ്യമായ ഭക്ഷണം,

4. ആരോഗ്യപരിശോധന

ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധർക്ക് ഒരുമിച്ചുകൂടാനും സൗഹൃദാന്തരീക്ഷത്തിൽ ചെലവഴിക്കാനുമുള്ള അവസരമാണ് നഷ്ടമാകുന്നത്.

പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL