SignIn
Kerala Kaumudi Online
Monday, 20 July 2026 10.55 PM IST

വെളിച്ചം കാണാതെ വേളി ടൂറിസം ഫെസിലിറ്റേഷൻ സെന്റർ

m

തിരുവനന്തപുരം: വേളി ടൂറിസം ഫെസിലിറ്റേഷൻ സെന്റർ നിർമ്മിച്ചിട്ട് 7 വർഷം കഴിഞ്ഞിട്ടും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. വേളി ടൂറിസ്റ്റ് വില്ലേജിലെത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാനും ലഗേജ് സൂക്ഷിക്കാനും ഫ്രഷാകാനുമുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ വേളി ടൂറിസ്റ്റ് വില്ലേജിന്റെ പ്രവേശന കവാടത്തിന് എതിർവശത്തായാണ് ടൂറിസം ഫെസിലിറ്റേഷൻ സെന്റർ നിർമ്മിച്ചത്. ഇവിടെ വെള്ളമോ വൈദ്യുതിയോ ലഭ്യമല്ല. കറന്റ് കണക്ഷൻ ലഭിക്കാത്തതാണ് സെന്റർ തുറന്നുപ്രവർത്തിക്കാത്തതെന്നാണ് അധികാരികൾ പറയുന്നത്.

ഇതോടെ ഏകദേശം 5 കോടി രൂപയോളം ചെലവഴിച്ച് നിർമ്മിച്ച ഈ കെട്ടിടം ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

 കെട്ടിടം ഉദ്ഘാടനം ചെയ്തത്......... 2019ൽ

 കെട്ടിടം നിർമ്മിച്ചത്.........ടൂറിസം ഡിപ്പാ‌ർട്ട്മെന്റിനുകീഴിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്

 പരിപാടികൾ വല്ലപ്പോഴും

ഈ കേന്ദ്രത്തിൽ വിനോദസഞ്ചാരികൾക്കായുള്ള ഫെസിലിറ്റേഷൻ സെന്റർ,കൺവെൻഷൻ സെന്റർ,ഹോട്ടൽ എന്നിവ ഉൾപ്പെടുന്ന പദ്ധതിയായിരുന്നു. ഏകദേശം രണ്ടേക്കർ സ്ഥലത്താണ് ഫെസിലിറ്റേഷൻ സെന്ററും കൺവെൻഷൻ സെന്ററും സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ കൺവെൻഷൻ സെന്റർ പ്രവർത്തനം തുടങ്ങിയെങ്കിലും പരിപാടികൾ നടക്കുന്നത് വല്ലപ്പോഴുമാണ്. നിലവിൽ യോഗങ്ങൾക്കും വിവാഹങ്ങൾക്കും മറ്റുമാണ് ഇത് വാടകയ്ക്ക് നൽകുന്നത്.

 പ്രതീക്ഷയോടെ...

ആകർഷകമായ രീതിയിൽ രൂപകല്പന ചെയ്ത കൂർത്ത മേൽക്കൂരയുള്ളതുമായ ഈ കെട്ടിടം ഇപ്പോൾ പരിപാലനമില്ലാതെ നശിക്കുകയാണ്.കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ധാരാളം സന്ദർശകരെത്തുന്ന ഇവിടെ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം തുടങ്ങിയാൽ സന്ദർശകർക്ക് കൂടുതൽ ഗുണകരമാകും.ഉടൻതന്നെ സർക്കാർ ഇത് തുറന്നുനൽകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL