
കഴക്കൂട്ടം: കരുതൽ തടങ്കലിൽ കഴിഞ്ഞിറങ്ങിയ യുവാവിനെ വധശ്രമക്കേസിൽ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയാണ് മുഹമ്മദ് കൽഫാൻ. കഠിനംകുളം ചിറ്റാറ്റുമുക്ക് ജന്മിമുക്ക് 'ജന്മി മൻസിലിൽ' മുഹമ്മദ് കൽഫാൻ (26) ആണ് പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടത്തെ ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 16ന് ഉച്ചയ്ക്ക് 2.30 ഓടെ മേനംകുളം വില്ലേജിൽ ചിറ്റാറ്റുമുക്ക് ദേശത്ത് കരിഞ്ഞവയൽ ബിന്ദു ഭവൻ വീട്ടിൽ സച്ചിനെയും ഇയാളുടെ സുഹൃത്തുക്കളെയും വീടിന് മുൻവശത്ത് വെച്ച് പ്രതി വാളുകൊണ്ട് മാരകമായി വെട്ടി പരിക്കേല്പിച്ചത്.
രാസലഹരി,കഞ്ചാവ് തുടങ്ങിയ മാരക മയക്കുമരുന്നുകൾ കച്ചവടം നടത്തിയതിന് കഴക്കൂട്ടം,പൊഴിയൂർ പൊലീസ് സ്റ്റേഷനുകളിലും കഴക്കൂട്ടം എക്സൈസ് ഓഫീസിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതേത്തുടർന്ന് മയക്കുമരുന്ന് വിരുദ്ധ കരുതൽ തടങ്കലിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസിങ്ങളിലാണ് തടങ്കലിൽ നിന്ന് മോചിതനായത്. ഇതിനിടെയാണ് പ്രതി വീണ്ടും ആക്രമണം നടത്തിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാനി, ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാർ എന്നിവരുടെ നിർദ്ദേശാനുസരണം കഠിനംകുളം ഇൻസ്പെക്ടർ സുനുമോൻ.കെയുടെ മേൽനോട്ടത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ അനൂപ്, എസ്.സി.പി.ഒമാരായ ഹാഷിം, സുരേഷ് കുമാർ,സി.പി.ഒ ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |