
കിളിമാനൂർ: മകളെ വിവാഹം കഴിപ്പിച്ച് നൽകാത്തതിന് ഗൃഹനാഥനെയും മകനെയും വീട്ടിൽ വിളിച്ചുവരുത്തി അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സുധീഷ്,ആരോമൽ,ലാൽകൃഷ്ണ,അരുൺ എന്നീ നാലുപ്രതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ലുക്കൗട്ട് നോട്ടീസാണ് ഇന്നലെ പുറത്തിറക്കിയത്.
പ്രതികൾ അടയമൺ ഭാഗത്ത് ബൈക്ക് ഉപേക്ഷിച്ച് ബസിൽ കയറുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. നിലവിൽ മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. കടയ്ക്കൽ, മടത്തറ,ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതികൾക്കായി തെരച്ചിൽ നടത്തി. അതേസമയം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. വടശേരിക്കോണം ആര്യഭവനിൽ അനിൽകുമാർ (51),മകൻ അച്ചു (21) എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |