SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.09 PM IST

അൽ മുക്താദിർ ജുവലറി വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

തിരുവനന്തപുരം: അൽ മുക്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ഓൺലൈൻ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. അൽ ഷകൂർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ തിരുവനന്തപുരം ചാല ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി വെബ്‌സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു. www.amgold.shop, www.almuqtadir.in വെബ്‌സൈറ്റുകളിൽനിന്ന് ഉപഭോക്താവിന് വീട്ടിലിരുന്ന് സ്വർണം സെലക്റ്റ് ചെയ്ത് ഹോൾസെയിൽ വിലയിൽ വാങ്ങാവുന്നതാണ്.
കല്യാണ പർച്ചേസിന് അഡ്വാൻസ് ബുക്കിംഗിലൂടെ മൂന്ന് മാസത്തിനുള്ളിൽ 100 പവൻ വാങ്ങുന്നവർക്ക് 5.5 ലക്ഷം രൂപവരെയും 25 പവൻ വാങ്ങുന്നവർക്ക് 2 ലക്ഷം രൂപവരെയും ലാഭിക്കാവുന്നതാണ്.

ബെസ്റ്റ് ആൻഡ് ബെസ്റ്റ് ഗോൾഡ് എക്സ്‌ചേഞ്ച് ഓഫറിലൂടെ പഴയ സ്വർണം ഏറ്റവും ഉയർന്ന വിലയിൽ തിരിച്ചെടുക്കുന്നുണ്ട്. ഗവൺമെന്റ് നിഷ്‌കർഷിക്കുന്ന എച്ച്.യു.ഐ.ഡി ഹാൾമാർക്കോടുകൂടിയ 916 ആഭരണങ്ങൾ മാത്രമാണ് വില്പന നടത്തുന്നത്. വിവാഹാവശ്യത്തിനുവേണ്ടി വാങ്ങുന്ന സ്വർണാഭരണങ്ങൾ വിവാഹത്തിന് ശേഷം ഉയർന്ന മാസവരുമാനം ലഭിക്കുന്ന രീതിയിൽ ഹാപ്പി ബ്രൈഡ് സുരക്ഷാ പദ്ധതിയിലൂടെ സ്വർണം തിരിച്ചെടുക്കുന്നു. കൊല്ലം അൽ ബാസിത്, അൽ അസീസ് ജ്വല്ലറികളുടെ ഒന്നാംവാർഷികം പ്രമാണിച്ച് നിരവധി ഓഫറുകൾ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. കല്യാണ പർച്ചേസിന് അഡ്വാൻസ് ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ പണിക്കൂലിയിൽ സ്വർണം വാങ്ങാവുന്നതാണെന്ന് അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360