ന്യൂയോർക്ക്: ഇറാനുമേൽ സാമ്പത്തിക സമ്മർദം തുടരാൻ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായി ധാരണയിലെത്തണമോ അതോ കൂടുതൽ സൈനിക നടപടി സ്വീകരിക്കണമോയെന്ന കാര്യത്തിൽ തനിക്ക് വലിയ തീരുമാനം എടുക്കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. 'ഇറാനെ മികച്ച രാജ്യമാക്കി മാറ്റാൻ കഴിയുന്ന തരത്തിലുള്ള കരാറിൽ ഏർപ്പെടണോ? അതോ അവരെ പൂർണമായി തകർക്കണോ?'- ട്രംപ് ചോദിച്ചു.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി കരാറിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാനായി ഇറാൻ ധാരണയ്‌ക്ക് ശ്രമിക്കുന്നുണ്ടെന്ന വാദം ട്രംപ് ആവർത്തിച്ചു. ഇറാനെതിരായ കഴിഞ്ഞ ആറുമാസത്തെ യുഎസ് സൈനിക നടപടികളെക്കുറിച്ച് ട്രംപ് സംസാരിക്കുന്നതിനിടെ ഇറാൻ പ്രതിനിധികൾ ഹാളിൽനിന്ന് ഇറങ്ങിപ്പോയി. ഒരാൾ മാത്രമാണ് സീറ്റിൽ തുടർന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചെയും സമ്മേളനത്തിനായി ന്യൂയോർക്കിലെത്തിയെങ്കിലും ട്രംപിന്റെ പ്രസംഗം കേൾക്കാൻ എത്തിയില്ല.
ലോകത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന വിധത്തിൽ വളരാൻ അനുവദിക്കപ്പെട്ട അപകടത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇറാനെന്ന് ട്രംപ് പറഞ്ഞു. ഇറാനെ ഭീകരവാദത്തിന്റെ ഒന്നാം നമ്പർ പിന്തുണക്കാരനെന്നും ട്രംപ് വിശേഷിപ്പിച്ചു.
Trump urged countries to maintain economic pressure on Iran, warning of a possible deal or further military action. Iranian delegates walked out during his UN speech.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |