SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.14 PM IST

എക്‌സികോം ടെലി സിസ്റ്റംസ് ഓഹരി വില്പന

exi

കൊച്ചി:: എക്‌സികോം ടെലി സിസ്റ്റംസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) ഫെബ്രുവരി 27 മുതൽ 29 വരെ നടക്കും. 329 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 7,042,200 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 135 രൂപ മുതൽ 142 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 100 ഓഹരികൾക്കും തുടർന്ന് 100ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

മൊണാർക്ക് നെറ്റ്‌വർത്ത് ക്യാപിറ്റൽ ലിമിറ്റഡ്, യുണിസ്റ്റോൺ കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, സിസ്റ്റമാറ്റിക്‌സ് കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മനേജർമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360