
കൊച്ചി: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ കൊച്ചി റീജിയന്റെ ആഭിമുഖ്യത്തിൽ പെരുമ്പനച്ചിയിൽ കാർഷിക വായ്പാ മേള സംഘടിപ്പിച്ചു. ചങ്ങനാശേരി എം.എൽ.എ വിനു ജോബ് കുഴിമണ്ണിൽ, ബാങ്കിന്റെ കേന്ദ്ര ഓഫീസിലെ എൻ.ബി.ഇ.ടി ജനറൽ മാനേജർ പി. അനുപ് കുമാർ എന്നിവർ മുഖ്യാതിഥികളായി. കൊച്ചി റീജിയണൽ മേധാവി എസ്. ധർമ്മ റാവു , മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനിമോൾ ചാക്കോഎന്നിവർ പങ്കെടുത്തു.
മേളയിൽ വിവിധ കാർഷിക വായ്പാ പദ്ധതികളെക്കുറിച്ചുള്ള അവതരണം നടത്തി. അർഹരായ ഗുണഭോക്താക്കൾക്ക് വായ്പാ അനുമതി നൽകി. കർഷകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |