SignIn
Kerala Kaumudi Online
Saturday, 11 July 2026 5.24 PM IST

ഫുട്ബോൾ ആവേശം ഭൂമിയും കടന്ന് ആകാശത്തേക്ക്: ഇംഗ്ളണ്ട്-നോർവെ പോരാട്ടത്തിൽ പന്തയവുമായി വിമാനക്കമ്പനികൾ

erling-haaland-
ഇംഗ്ളണ്ട് ആരാധിക, നോർവെ താരം എർലിംഗ് ഹാലൻഡ്

ലണ്ടൻ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ളണ്ട്-നോർവെ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. മത്സരത്തിന്റെ ആവേശം ഭൂമിയും കടന്ന് ആകാശത്തെത്തി നിൽക്കുകയാണ്. ഇരുരാജ്യങ്ങളുടെയും വിമാനക്കമ്പനികൾ തമ്മിലുള്ള പന്തയമാണ് ലോകശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എയർവേയ്സും നോർവീജിയൻ എയർലൈൻസും തമ്മിലുള്ള രസകരമായ പന്തയമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

നോർവീജിയൻ എയർലൈനാണ് ആദ്യം ബ്രിട്ടീഷ് എയർവേയ്സിനെ ഇൻസ്റ്റഗ്രാമിലൂടെ ടാഗ് ചെയ്ത് ഒരു വെല്ലുവിളി മുന്നോട്ടുവച്ചത്. 'നിങ്ങളുടെ ലോഗോ പന്തയം വയ്ക്കാൻ തയ്യാറാണോ?' എന്നായിരുന്നു ചോദ്യം. മത്സരത്തിൽ ഏത് ടീമാണോ തോൽക്കുന്നത് ആ രാജ്യത്തിന്റെ വിമാനക്കമ്പനി ഒരു ദിവസത്തേക്ക് സ്വന്തം ഇൻസ്റ്റഗ്രാം പ്രൊഫൈൽ ചിത്രം എതിരാളിയുടെ ലോഗോയാക്കി മാറ്റണമെന്നാണ് പന്തയം.

നിങ്ങൾക്ക് ജയിക്കാനാകാത്ത പന്തയങ്ങൾ വയ്ക്കരുത് എന്നായിരുന്നു ബ്രിട്ടീഷ് എയർവേയ്സിന്റെ മറുപടി. 'എന്നാൽ നിങ്ങൾക്ക് പേടിയാണോ' എന്ന് നോർവീജിയൻ എയർലൈൻ തിരിച്ചടിച്ചു. 'പേടിയോ! ഒരിക്കലുമില്ല' എന്നായിരുന്നു ബ്രിട്ടീഷ് എയർവേയ്സിന്റെ മറുപടി. ആ സംഭാഷണമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായത്.

തുടർന്ന് ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരുടെ പ്രശസ്ത മുദ്രാവാക്യമായ 'ഇറ്റ്സ് കമിംഗ് ഹോം' ഉൾപ്പെടുത്തി ബ്രിട്ടീഷ് എയർവേയ്സ് ഒരു വീഡിയോയും പങ്കുവച്ചു. നോർവീജിയൻ എയർലൈൻ വീണ്ടും പ്രതികരിച്ച് തങ്ങളുടെ ആദ്യ വെല്ലുവിളി ഓർമിപ്പിക്കുകയും പന്തയം സ്വീകരിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു. ഒടുവിൽ ബ്രിട്ടീഷ് എയർവേയ്സ് ഔദ്യോഗികമായി വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഇങ്ങനെയാണ് ലോഗോ മാറ്റാനുള്ള പന്തയം ഇരു രാജ്യങ്ങളുടെ വിമാനക്കമ്പനികളും അംഗീകരിച്ചത്.

മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലോഗോ മാറ്റേണ്ടിവരുന്നത് ആരായിരിക്കും എന്ന ആകാംഷയിലാണ് സമൂഹമാദ്ധ്യമങ്ങൾ. ഇത്തവണത്തെ ലോകകപ്പിൽ 28 വർഷത്തിന് ശേഷം തിരിച്ചെത്തിയ നോർവെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ശക്തരായ ഇംഗ്ളണ്ടും മികച്ച പ്രകടനം കാഴ്ചവച്ച നോർവെയും ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമെന്നറിയാനും,​ ഒരു ദിവസത്തേക്ക് ലോഗോ നഷ്ടമാകുന്നത് ആ‍ർക്കെന്നറിയാനും ലോകം കാത്തിരിക്കുകയാണ്.

English Summary

Ahead of the FIFA World Cup quarter-final between England and Norway, British Airways and Norwegian Air Shuttle have sparked a viral social media exchange with a friendly wager. Norwegian Air challenged British Airways to a bet where the losing country's airline would change its Instagram profile picture to the rival airline's logo for one day.

The playful banter included British Airways saying, "Don't make bets you can't win," while Norwegian Air responded by asking if they were afraid. After a series of humorous exchanges, British Airways officially accepted the challenge. As fans eagerly await the match, social media is also buzzing over which airline will have to swap its logo after the final whistle.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRITISH AIRWAYS, NORWEGIAN AIRLINES, FIFA WORLD CUP BET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360