SignIn
Kerala Kaumudi Online
Saturday, 11 July 2026 6.21 PM IST

ലോകകപ്പ് മത്സരത്തിനെത്തി കണ്ണീരണിഞ്ഞ് നോറ ഫത്തേഹി; വൈകാരിക പ്രതികരണത്തിന് പിന്നിലെ കാരണമിത്

nora-fatehi
ഫ്രാൻസ്-മൊറോക്ക ക്വാർട്ടർ ഫൈനൽ മത്സരം കാണാനെത്തിയ നോറ ഫത്തേഹി

ബോസ്റ്റൺ: ഫിഫ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റ് മൊറോക്കോ പുറത്തായതിന് പിന്നാലെ രാജ്യത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്. ഇതിനിടെ നടിയും നർത്തകിയുമായ നോറ ഫത്തേഹി കണ്ണീരണിഞ്ഞത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. മൊറോക്കൻ വംശജയായ നോറ ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനൽ കാണാൻ ബോസ്റ്റണിൽ നേരിട്ടെത്തിയിരുന്നു. മത്സരത്തിന് ശേഷം താരം പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

മത്സരശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ കണ്ണീരോടെ സംസാരിക്കുന്ന നോറ മൊറോക്കോയുടെ പോരാട്ടവീര്യത്തെ പ്രശംസിക്കുകയും ചെയ്തു. ടീമിന് കിരീടം നേടാനായില്ലെങ്കിലും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കിയെന്നും അവർ വീഡിയോയിൽ പറഞ്ഞു. താരം മത്സരത്തിനിടെ മൊറോക്കോയ്ക്കായി ആവേശത്തോടെ ആരവം മുഴക്കുന്ന ദൃശ്യങ്ങളും പിന്നാലെ വികാരാധീനയായി കരയുന്ന ദൃശ്യങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്.

ഇത്തവണത്തെ ഫിഫ ലോകകപ്പിനുള്ള സീർ സീർ എന്നുതുടങ്ങുന്ന ഔദ്യോഗിക ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായ ഇന്ത്യക്കാരിയാണ് ബോളിവുഡ് നടിയും ഗായികയുമായ നോറാ ഫത്തേഹി. കാനഡയിലെ ടൊറന്റോയിൽ നടന്ന ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നോറയും നൃത്ത ചുവടുകളുമായി എത്തിയിരുന്നു. മൊറോക്കൻ വേരുകളുള്ള താരമായതിനാൽ ടീമിന്റെ ഓരോ മത്സരവും തനിക്ക് വൈകാരികമായി ഏറെ പ്രധാനപ്പെട്ടതാണെന്നും നോറ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. നോറയുടെ വൈകാരിക പ്രതികരണത്തിന് ആരാധകർ വലിയ പിന്തുണയാണ് അറിയിക്കുന്നത്.

English Summary

Bollywood actress and dancer Nora Fatehi became emotional after Morocco was knocked out of the FIFA World Cup, losing to France in the quarter-finals. The Moroccan-origin star, who watched the match live in Boston, shared a tearful video on Instagram praising Morocco's fighting spirit. She said that although the team failed to win the title, it had won the hearts of football fans around the world.

Videos of Nora passionately cheering for Morocco during the match and breaking down in tears afterward have gone viral on social media. Nora, who contributed to the official FIFA World Cup song and performed at the tournament's opening ceremony, has often spoken about her deep emotional connection to Morocco. Fans have widely appreciated her heartfelt reaction.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NORA FATEHI, NORA FATEHI IN TEARS, MOROCCOS QUARTER FINAL EXIT, NORA FATEHI SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360