SignIn
Kerala Kaumudi Online
Tuesday, 25 August 2026 10.46 PM IST

എഐ ഉപയോഗിച്ചുള്ള ഷെയറിംഗില്‍ പണികിട്ടും; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

READ ENGLISH VERSION
ai

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിന്റെ ഉപയോഗം ഇല്ലാത്ത മേഖലകള്‍ ഇന്ന് അപൂര്‍വാണെന്ന് തന്നെ പറയാം. എന്നാല്‍ പലപ്പോഴും നല്ലതിനേക്കാള്‍ മോശം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് മറ്റേതൊരു സാങ്കേതിക വിദ്യയേയും പോലും എഐയും സമൂഹമാദ്ധ്യമങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇതില്‍ കര്‍ശനമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

എ.ഐ വഴി നിര്‍മിച്ച വ്യാജ വാര്‍ത്തകള്‍ക്കും അശ്ലീല ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, എക്സ് തുടങ്ങിയവയില്‍ എ.ഐ ഉപയോഗിച്ച് നിര്‍മിച്ച നിയമവിരുദ്ധമായ കാര്യങ്ങള്‍ പങ്കുവെച്ചാല്‍, മൂന്നു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. പുതിയ നിയന്ത്രണം ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇതുസംബന്ധിച്ച ചട്ടം ഭേദഗതി ചെയ്ത ഇലക്ട്രോണിക്, ഐ.ടി മന്ത്രാലയം അറിയിച്ചു.

കൃത്രിമമായി നിര്‍മിച്ച പല വീഡിയോകളും കണ്ട് ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യത്തില്‍ എ.ഐ ഉപയോഗിച്ച് നിര്‍മിച്ച വീഡിയോകളും ചിത്രങ്ങളും ഏതാണെന്ന് വ്യക്തമായി പ്രത്യേകം രേഖപ്പെടുത്തണമെന്നും പുതിയ ചട്ടത്തില്‍ പറയുന്നു. നഗ്‌നതയോ അശ്ലീലമോ അടങ്ങിയ എ.ഐ ചിത്രങ്ങളോ വിഡിയോകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ പ്ലാറ്റ്ഫോമുകള്‍ അത് നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AI, GOV ORDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360