ലക്‌നൗ: യൂട്യൂബിൽ വൈറലായ 'സീക്രട്ട് ഹൗസ്' ഗെയിമിന് പിന്നാലെ ഒളിച്ചിരുന്ന കുട്ടികളെ കണ്ടെത്തി. യുപി മീററ്റിലെ ഹസ്തിനപുരിയിലെപതിനൊന്നും ഏഴും വയസുള്ള കുട്ടികളെയാണ് നീണ്ട തെരച്ചിലിന് ശേഷം കണ്ടെത്തിയത്. 24 മണിക്കൂർ ആരും കാണാതെ ഒളിച്ചിരിക്കുന്നതാണ് 'സീക്രട്ട് ഹൗസ്' എന്ന ഗെയിമിന്റെ നിയമം. ഇതിൽ ആകൃഷ്ടരായാണ് കുട്ടികൾ ഒളിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് വീഡിയോ കണ്ട കുട്ടികൾ വീട്ടിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു. കുട്ടികൾ കളിക്കാൻ പോയതാണെന്നാണ് കുടുംബാംഗങ്ങൾ ആദ്യം കരുതിയത്. എന്നാൽ ഏറെനേരമായിട്ടും കാണാത്തതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തി മണിക്കൂറുകളോളം തെരച്ചിൽ നടത്തി.
ഒടുവിൽ വീടിന് സമീപത്തെ ഫാം ഹൗസിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് യൂട്യൂബിലെ വൈറൽ ഗെയിം കണ്ടതിന് പിന്നാലെ ഇത് അനുകരിക്കാൻ ശ്രമിച്ചതാണെന്ന് മനസിലായത്. ഒഴിച്ചുകളിയുടെ ഒരു വകഭേദമാണ് സീക്രട്ട് ഹൗസ് ഗെയിം. 24മണിക്കൂർ കഴിഞ്ഞും പിടിക്കപ്പെടാതെയിരിക്കുന്ന ആളെയാണ് ഗെയിമിൽ വിജയിയായി പ്രഖ്യാപിക്കുക.
Two children from Hastinapur in Uttar Pradesh’s Meerut were found after they went missing while attempting to imitate the viral ‘Secret House’ game seen on YouTube. The children were found hiding in a farmhouse near their home after hours of search.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |