SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

സി കെ നായ്ഡു ട്രോഫി: അഹ്മദ് ഇമ്രാനും സെഞ്ച്വറി, കരുത്തോടെ  കേരളം 

cricket

കൃഷ്ണഗിരി : ഉത്തരാഖണ്ഡിനെതിരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന സി.കെ നായ്ഡു ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ പിടിമുറുക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത് 521/7 ന് ഡിക്ലയർ ചെയ്ത കേരളം,മറുപടിക്കിറങ്ങിയ ഉത്തരാഖണ്ഡിന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി . മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഉത്തരാഖണ്ഡ് 105/4എന്ന നിലയിലാണ്.

അഹ്മദ് ഇമ്രാന്റെ സെഞ്ച്വറിയും തുടർച്ചയായ രണ്ടാം മത്സരത്തിലും 150 പിന്നിട്ട ഷോൺ റോജറും മൂന്നാംദിനം കേരളത്തിന് കരുത്തായി. 19 ഫോറും മൂന്ന് സിക്സും അടക്കം 155 റൺസാണ് ഷോൺ റോജർ നേടിയത്. മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹമ്മദ് ഇമ്രാൻ 116 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇമ്രാന്റെ ഇന്നിംഗ്സ്. ആസിഫ് അലി 20ഉം ജിഷ്ണു 34ഉം റൺസെടുത്തു.

മറുപടിക്കിറങ്ങിയ ഉത്തരാഖണ്ഡിന്റെ മൂന്ന് വിക്കറ്റെടുത്തത് പവൻ രാജാണ്. ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IMRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360