SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

സ്‌കൂൾ ഒളിമ്പിക്‌സ് നടക്കില്ല, 'ഒളിമ്പിക്‌സ് മാതൃക' മാത്രം

thakkudu

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേള സ്‌കൂൾ ഒളിമ്പിക്‌സ് ആയി നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പാളി. ദേശീയ ഒളിമ്പിക്‌സ് അസോസിയേഷന് ഇത് സംബന്ധിച്ച് കത്തയച്ചെങ്കിലും സംഘടനയിലെ വിഭാഗീയത മൂലം അനുകൂല മറുപടി ലഭിച്ചില്ലെന്നും അതിനാൽ 'ഒളിമ്പിക്‌സ് മാതൃകയിൽ" എന്നാകും ഇത്തവണത്തെ കായികമേള അറിയപ്പെടുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാലിന് വൈകിട്ട് കലൂർ സ്റ്റേഡിയത്തിൽ വിദ്യാഭ്യാസ മന്ത്രി കായികമേളയുടെ ഉദ്ഘാടനം നിർവഹിക്കും. സാംസ്‌കാരിക പരിപാടി ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിക്കും. 11ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ആദ്യമായി മുഖ്യമന്ത്രിയുടെ പേരിൽ എവർ റോളിംഗ് ട്രോഫി നൽകും. കലോത്സവ മാതൃകയിൽ മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് നൽകാനുള്ള തീരുമാനം ഇക്കുറി നടപ്പാക്കില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.

17 വേദികൾ

• 39 ഇനങ്ങളിലായി 24,000 മത്സരാർത്ഥികൾ

• ഗൾഫിലെ കേരള സിലബസ് വിദ്യാർത്ഥികളും

• 1876 ഭിന്നശേഷിക്കാരുടെ ഇൻക്ലൂസീവ് സ്‌പോർട്‌സും

• തക്കുടു അണ്ണാറക്കണ്ണനാണ് ഭാഗ്യചിഹ്നം

• 2000 ഒഫിഷ്യൽസ്, 500 സെലക്ടർമാർ, 2000 വോളന്റിയേഴ്‌സ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SCHOOLMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360