SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

കരുത്ത് കാട്ടി കേരളത്തിന്റെ വനിതാ ടീമുകൾ

bb

കേരളത്തിന്റെ വനിതാ ക്രിക്കറ്റ്,​ ബാസ്‌കറ്റ് ബോൾ ടീമുകൾ ഇന്നലെ നടന്ന മത്സരങ്ങളിൽ മികച്ച വിജയങ്ങൾ നേടി.

ബാസ്‌കറ്റ് ബോളിൽ​
​സെ​മി​യിൽ

ഭാ​വ് ​ന​ഗ​ർ​ ​(​ഗു​ജ​റാ​ത്ത്)​:​ ​ഗു​ജ​റാ​ത്തി​ലെ​ ​സി​ദ്‌​സാ​ർ​ ​സ്‌​പോ​ർ​ട്‌​സ് ​കോം​പ്ല​ക്‌​സി​ൽ​ ​ന​ട​ന്ന​ 74​-ാ​മ​ത് ​സീ​നി​യ​ർ​ ​ദേ​ശീ​യ​ ​ബാ​സ്‌​ക​റ്റ് ​ബോ​ൾ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​യെ​ ​(68​-27​)​ ​തോ​ൽ​പ്പി​ച്ച് ​കേ​ര​ള​ ​വ​നി​ത​ക​ൾ​ ​സെ​മി​യി​ൽ​ ​പ്ര​വേ​ശി​ച്ചു.​ ​സെ​മി​യി​ൽ​ ​കേ​ര​ളം​ ​ഡ​ൽ​ഹി​യെ​ ​നേ​രി​ടും
16​ ​പോ​യി​ന്റ് ​നേ​ടി​യ​ ​ശ്രീ​ക​ല​യാ​ണ്കേ​ര​ള​ത്തി​ന്റെ​ ​ടോ​പ് ​സ്‌​കോ​റ​ർ.

ത്രി​പു​ര​യെ​ ​ത​ക​ർ​ത്തു
നാ​ഗ്പൂ​ർ​ ​:​ ​വി​മ​ൻ​സ് ​അ​ണ്ട​ർ​ 19​ ​ഏ​ക​ദി​ന​ ​ക്രി​ക്ക​​​റ്റി​ൽ​ ​ത്രി​പു​ര​യ്‌​ക്കെ​തി​രെ​ ​ഉ​ജ്ജ്വ​ല​ ​വി​ജ​യ​വു​മാ​യി​ ​കേ​ര​ളം.​ 190​ ​റ​ൺ​സി​നാ​ണ് ​കേ​ര​ളം​ ​ത്രി​പു​ര​യെ​ ​ത​ക​ർ​ത്ത​ത്.​ ​ആ​ദ്യം​ ​ബാ​​​റ്റ് ​ചെ​യ്ത​ ​കേ​ര​ളം​ 50​ ​ഓ​വ​റി​ൽ​ ​എ​ട്ട് ​വി​ക്ക​​​റ്റ് ​ന​ഷ്ട​ത്തി​ൽ​ 257​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ ​ബാ​​​റ്റിം​ഗി​ന് ​ഇ​റ​ങ്ങി​യ​ ​ത്രി​പു​ര​ 33.5​ ​ഓ​വ​റി​ൽ​ 67​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ആ​ദ്യം​ ​ബാ​​​റ്റ് ​ചെ​യ്ത​ ​കേ​ര​ള​ത്തി​നാ​യി​ ​ശീ​ത​ൾ​ ​വി.​ജെ​ ​(48​ ​പ​ന്തി​ൽ​ 53​)​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തി. ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ശ്രേ​യ​ ​(33​),​ ​ശ്ര​ദ്ധ​ ​(47​),​ഇ​സ​ബെ​ൽ​ ​(27​),​നി​യ​ ​ന​സ്‌​നീ​ൻ​ ​(30​),​ ​ഗൗ​രി​ ​ന​ന്ദ​ന​ ​(25​)​ ​റ​ൺ​സെ​ടു​ത്തു.​
മ​റു​പ​ടി​ ​ബാ​​​റ്റിം​ഗി​ന് ​ഇ​റ​ങ്ങി​യ​ ​ത്രി​പു​ര​ ​കേ​ര​ള​ ​ബൗ​ളിം​ഗി​ന് ​മു​ന്നി​ൽ​ ​ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​ഇ​സ​ബെ​ൽ,​ ​നി​യ​ ​ന​സ്‌​നീ​ൻ,​ ​ഇ​ഷി​ത,​ ​ഇ​ഷ​ ​ജോ​ബി​ൻ​ ​എ​ന്നി​വ​ർ​ ​ര​ണ്ട് ​വി​ക്ക​​​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.

മേ​ഘാ​ല​യ​യെ മറിച്ചു
ഗു​വാ​ഹ​ത്തി​ ​:​ ​വി​മ​ൻ​സ് ​അ​ണ്ട​ർ​ 23​ ​ട്വ​ന്റി​-​ 20​യി​ൽ​ ​മേ​ഘാ​ല​യ​ക്കെ​തി​രെ​ ​കേ​ര​ള​ത്തി​ന് 104​ ​റ​ൺ​സി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം.​ ​ആ​ദ്യം​ ​ബാ​​​റ്റ് ​ചെ​യ്ത​ ​കേ​ര​ളം​ 20​ ​ഓ​വ​റി​ൽ​ ​മൂ​ന്ന് ​വി​ക്ക​​​റ്റ് ​ന​ഷ്ട​ത്തി​ൽ​ 156​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ട​ക്കി​റ​ങ്ങി​യ​ ​മേ​ഘാ​ല​യ​യെ​ ​കേ​ര​ളം​ 20​ ​ഓ​വ​റി​ൽ​ 52​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​ര​ണ്ട് ​വി​ക്ക​​​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യ​ ​കേ​ര​ള​ത്തെ​ ​അ​ന​ന്യ​ ​കെ.​പ്ര​ദീ​പും​ ​വൈ​ഷ്ണ​ ​എം.​പി​യും​ ​ചേ​ർ​ന്ന​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​ക​ര​ക​യ​​​റ്റി​യ​ത്.​ ​ഇ​രു​വ​രും​ ​ചേ​ർ​ന്ന് ​മൂ​ന്നാം​ ​വി​ക്ക​​​റ്റി​ൽ​ 93​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​അ​ന​ന്യ​ 35​ ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് 49​ ​റ​ൺ​സെ​ടു​ത്തു.​ ​അ​ന​ന്യ​ക്ക് ​ശേ​ഷ​മെ​ത്തി​യ​ ​ക്യാ​പ്‌​ട​ൻ​ ​ന​ജ്‌​ല​ ​സി.​എം.​സി​യും​ ​അ​തി​വേ​ഗം​ ​സ്‌​കോ​ർ​ ​ഉ​യ​ർ​ത്തി.​ ​ന​ജ്‌​ല​ 13​ ​പ​ന്തു​ക​ളി​ൽ​ 30​ ​റ​ൺ​സു​മാ​യും​ ​വൈ​ഷ്ണ​ 49​ ​പ​ന്തു​ക​ളി​ൽ​ 50​ ​റ​ൺ​സു​മാ​യും​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.
മ​റു​പ​ടി​ ​ബാ​​​റ്റി​ങ്ങി​ന് ​ഇ​റ​ങ്ങി​യ​ ​മേ​ഘാ​ല​യ​ ​ബാ​​​റ്റി​ങ് ​നി​ര​യി​ൽ​ ​ആ​ർ​ക്കും​ ​പി​ടി​ച്ചു​ ​നി​ല്ക്കാ​നാ​യി​ല്ല.​ ​അ​ലീ​ന​ ​എം​ ​പി​ ​നാ​ല് ​വി​ക്ക​​​റ്റ് ​വീ​ഴ്ത്തി.​ ​ഐ​ശ്വ​ര്യ​ ​എ.​കെ​ ​മൂ​ന്നും​ വി​ക്ക​​​റ്റു​ക​ൾ​ ​വീ​തം​ ​വീ​ഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360