
മാഡ്രിഡ്: സ്പാനിഷ് സൂപ്പർ കപ്പിൽ ചിരവൈരികളായ റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടം. സെമിയിൽ മയ്യോർക്കയെ 3-0ത്തിന് കീഴടക്കിയാണ് റയൽ ഫൈനലുറപ്പിച്ചത്. ബെല്ലിംഗ്‌ഹാം,റോഡ്രിഗോ എന്നിവർ റയലിനായി ലക്ഷ്യം കണ്ടു. മയ്യോർക്കയുടെ വാൽജന്റിന്റെ പിഴവിൽ സെൽഫ് ഗോളും റയലിന്റെ അക്കൗണ്ടിൽ എത്തി. നേരത്തേ ബാഴ്സലോണ അത്‌ലറ്റിക് ക്ലബിനെ കീഴടക്കിയാണ് ഫൈനലിൽ എത്തിയത്.
ഓസ്ട്രേലിയൻ ഓപ്പൺ നാളെ മുതൽ
മെൽബൺ: സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിന് നാളെ തുടക്കം.ഇന്ത്യൻ സമയം രാവിലെ 5.30 മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ തുടങ്ങും. ജാന്നിക്ക് സിന്നറും ആര്യാന സബലേങ്കയുമാണ് നിലവിലെ ചാമ്പ്യന്മാർ.
പുരുഷ വിഭാഗത്തിൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചിനെ ആദ്യ റൗണ്ടിൽ നേരിടുന്നത് ഇന്ത്യൻ വംശജനായ അമേരിക്കൻ താരം നിഷേഷ് ബസവറെഡ്ഡിയാണ്.
സാത്വിക് - ചിരാഗ് സഖ്യം സെമിയിൽ
ക്വലാലംപൂർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയും സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിൽ കടന്നു. മലേഷ്യയുടെ യൂ സിൻ ഓംഗ് - ഇ വൈ റ്റിയോ സഖ്യത്തെയാണ് ക്വാർട്ടറിൽ ഇന്ത്യൻ ജോഡി തോൽപ്പിച്ചത്. സ്കോർ: 26-24, 21-15.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |