SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

സർഫ്രാസ് വാർത്ത ചോർത്തിയെന്ന് ഗംഭീർ

sararaz

മുംബയ് : ഓസ്ട്രേലിയൻ പര്യടനത്തിനിടെ യുവതാരം സർഫ്രാസ് ഖാൻ ഡ്രസിംഗ് റൂമിലെ രഹസ്യങ്ങൾ ചോർത്തിയതായി പരിശീലകൻ ഗൗതം ഗംഭീർ ബി.സി.സി.ഐക്ക് പരാതി നൽകിയതായി റിപ്പോർട്ട് . പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം വിലയിരുത്തുന്നതിനായി ബി.സി.സി.ഐ മുംബയ്‌യിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ഗംഭീർ ഇക്കാര്യം അറിയിച്ചത്. ക്യാപ്ടൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

ന്യൂസീലാൻഡിനെതിരെ ഇന്ത്യയിൽവച്ച് നടന്ന ടെസ്റ്റ് പരമ്പരയിൽ സെഞ്ച്വറി ഉൾപ്പെടെ നേടിയെങ്കിലും ഓസ്ട്രേലിയൻ പര്യടനത്തിൽ സർഫ്രാസിന് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യ തോറ്റപ്പോൾ ഡ്രസിംഗ് റൂമിൽവച്ച് സീനിയർ താരങ്ങളെ ഉൾപ്പടെ ഗംഭീർ ശകാരിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ സർഫ്രാസ് ചില മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്നാണ് ഗംഭീറിന്റെ ആരോപണം. രോഹിത് അഞ്ചാം ടെസ്റ്റിൽ പ്ളേയിംഗ് ഇലവനിൽ നിന്നുമാറിയത് ഈ സംഭാഷണം കാരണമായിരുന്നത്രേ.

താരങ്ങളും പരിശീലകനും തമ്മിൽ ഡ്രസിംഗ് റൂമിൽ നടക്കുന്ന സംഭാഷണങ്ങൾ അവിടെത്തന്നെ ഒതുങ്ങുന്നതാകും ഉചിതമെന്ന്, സിഡ്നി ടെസ്റ്റിനു പിന്നാലെ ഗംഭീർ വ്യക്തമാക്കിയിരുന്നു. ഡ്രസിംഗ് റൂമിൽ നടന്ന സംഭവങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും, അതെല്ലാം ഗംഭീർ തള്ളിക്കളയുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SARFRAZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360