SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

നൊവാക്ക് പരിക്കേറ്റ് മടങ്ങി, സ്വരേവ് ഫൈനലിൽ

tennis

മെൽബൺ : കാലിനേറ്റ പരിക്കുമൂലം മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് സെമിഫൈനലിൽ കളി തുടരാനാകാതെ മടങ്ങിയതോടെ അലക്സാണ്ടർ സ്വരേവ് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിലെത്തി. കാർലോസ് അൽക്കാരസിനെതിരായ ക്വാർട്ടറിനിടെയുണ്ടായ പരിക്കുമായി ഇന്നലെ കോർട്ടിലെത്തിയ നൊവാക്ക് ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടപ്പെട്ടതിന് പിന്നാലെ മത്സരം അവസാനിപ്പിച്ചുമടങ്ങുകയായിരുന്നു. 6(5)-7(6) എന്ന സ്കോറിലാണ് നൊവാക്ക് മടങ്ങിയത്.

തന്റെ 11-ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 25-ാമത് ഗ്രാൻസ്ളാം കിരീടവും ലക്ഷ്യമിട്ടാണ് നൊവാക്ക് മെൽബണിലെത്തിയിരുന്നത്. റോജർ ഫെഡററിന് (102)ശേഷം 100 കിരീടങ്ങൾ നേടുന്ന ആദ്യ താരമാകാനും നൊവാക്കിന് കാത്തിരിക്കേണ്ടിവരും. 2020ൽ യു.എസ് ഓപ്പണിന്റേയും ഫ്രഞ്ച് ഓപ്പണിന്റേയും ഫൈനലിലെത്തിയിരുന്ന സ്വരേവിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NOVAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360