SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

സ്പോർട്സ് കൗൺസിലിന് തിരിച്ചടി ദേശീയ ഗെയിംസ് വോളിബാൾ : ഒളിമ്പിക് അസോ.ടീമിന് പങ്കെടുക്കാം

volley

കൊച്ചി: കേരള സ്‌പോർട്‌സ് കൗൺസിൽ ടെക്‌നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത പുരുഷ, വനിത വോളിബാൾ ടീമുകളെ ദേശീയ ഗെയിംസിൽ പങ്കെടുപ്പിക്കാൻ നിർദ്ദേശം നൽകണമെന്ന കമ്മിറ്റി കൺവീനർ എം.എസ്. അനിൽകുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ടെക്‌നിക്കൽ കമ്മിറ്റി കൺവീനർ എം.എസ്. അനിൽകുമാർ നൽകിയ ഹർജിയിലെ ഇടക്കാല ആവശ്യമാണ് തള്ളിയത്. ഇതോടെ ദേശീയ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിന് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ വഴി തെളിഞ്ഞു.

ഹർജിക്കാരൻ തിരഞ്ഞെടുത്ത ടീമിനെ പങ്കെടുക്കാൻ അനുവദിച്ചാൽ കേരള ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുത്തവർക്ക് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാവുമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വിലയിരുത്തി. കേന്ദ്രസർക്കാരിനോട് എതിർസത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശിച്ചു. 28ന് ദേശീയ ഗെയിംസ് ആരംഭിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം അഭ്യന്തരഭിന്നതകളുടെ ആഘാതം ഏറ്റുവാങ്ങുന്നത് കായികരംഗവും കളിക്കാരുമാണ്. ചുമതലപ്പെട്ടവർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ മറികടന്ന് അഡ്‌ഹോക് കമ്മിറ്റിക്ക് എങ്ങനെ സെലക്ഷൻ നടത്താനാവുമെന്ന് കോടതി ചോദിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് കേരള ഒളിമ്പിക് അസോസിയേഷൻ സെലക്ഷൻ നടത്തിയതെന്നും കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VOLLEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360