
ഈസ്റ്റ് ബംഗാൾ 2- ബ്ളാസ്റ്റേഴ്സ് 1
കൊൽക്കത്ത : കാസർകോടുകാരൻ വി.പി വിഷ്ണു ഈസ്റ്റ് ബംഗാളിനുവേണ്ടി ഗോൾ നേടിയ ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്സ് സീസണിലെ ഒൻപതാമത്തെ തോൽവി ഏറ്റുവാങ്ങിയത്. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 20-ാം മിനിട്ടിൽ വിഷ്ണുവിലൂടെയാണ് ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയത്.72-ാം മിനിട്ടിൽ ഹിജാസി മഹേറിലൂടെ രണ്ടാം ഗോളും നേടി. 84-ാം മിനിട്ടിൽ ഡാനിഷ് ഫറൂഖിയാണ് ബ്ളാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ നേടിയത്.
18 മത്സരങ്ങളിൽ നിന്ന് 21 പോയിന്റായ ബ്ളാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |