SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 PM IST

ഗുഡ് ബൈ ഉത്തരാഖണ്ഡ്, ഹലോ മേഘാലയ

g

ഉ​ത്ത​രാ​ഖ​ണ്ഡ് ​ആ​ദ്യ​മാ​യി​ ​വേ​ദി​യാ​യ​ ​പ​തി​നെ​ട്ട് ​ദി​വ​സ​ത്തോ​ളം​ ​നീ​ണ്ട് ​നി​ന്ന​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ന് ​സ​ർ​വീ​സ​സിന്റെ​ ​പ​ട്ടാ​ഭി​​ഷേക​ത്തോ​ടെ​ ​ഹ​ൽ​ദ്വാ​നി​യി​ൽ​ ​കൊ​ടി​യി​റ​ക്കം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ഹ​ൽ​ദ്വാ​ന​ിയി​ലെ​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​സ്പോ​ർ​ട്‌​സ് ​കോം​പ്ല​ക്‌​സി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങ് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​ഉ​ദ്ഘ​ട​നം​ ​ചെ​യ്തു.​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​മു​ഖ്യ​മ​ന്ത്രി​ ​പു​ഷ്‌​ക​ർ​ ​സിം​ഗ് ​ധാ​മി,​ ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​ടി​ ​ഉ​ഷ,​ ​കേ​ന്ദ്ര​ ​കാ​യി​ക​ ​മ​ന്ത്രി​ ​മ​ൻ​സു​ഖ് ​മാ​ണ്ഡ​വ്യ​ ​തു​ട​ങ്ങി​യ​വ​ർ​ ​ച​ട​ങ്ങി​ൽ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
38​-ാ​മ​ത് ​ദേ​ശീ​യ​ ​ഗെ​യിം​സ് ​അ​വ​സാ​നി​ച്ച​താ​യി​ ​പി.​ടി​ ​ഉ​ഷ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​അ​റി​യി​ച്ചു.​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​സ​ർ​വീ​സ​സി​നും​ ​റ​ണ്ണ​റ​പ്പാ​യ​ ​മ​ഹാ​രാ​ഷ്ട്ര​യ്ക്കും​ ​മൂ​ന്നാം​ ​സ്ഥാ​ന​ക്കാ​രായ ​ഹ​രി​യാ​ന​യ്ക്കും​ ​അ​മി​ത് ​ഷാ​ ​ട്രോ​ഫി​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്‌​തു.

ഒ​ളി​മ്പി​ക്‌​സി​ന് ​ത​യ്യാർ
2036​ലെ​ ​ഒ​ളി​മ്പി​ക്‌​സി​ന് ​ആ​തി​ഥ്യ​മ​രു​ളാ​ൻ​ ​ഇ​ന്ത്യ​ ​ത​യ്യാ​റാ​ണെ​ന്നും​ ​രാ​ജ്യ​ത്തെ​ ​ഒ​ളി​മ്പി​ക്സ് ​വേ​ദി​യാ​ക്കാ​ൻ​ ​സാ​ധ്യ​മാ​യ​തെ​ല്ലാം​ ​ചെ​യ്യു​മെ​ന്നും​ ​അ​മി​ത് ​ഷാ​ ​പ​റ​ഞ്ഞു.​ ​അ​ത്യു​ജ്ജ​ല​മാ​യി​ ​ദേ​ശീ​യ​ ​ഗെ​യിം​സ് ​ന​ട​ത്തി​യ​ ​ഉ​ത്ത​രാ​ഖ​ണ്ഡി​ന്റെ​ ​സം​ഘാ​ടന​ ​മി​ക​വി​നെ​ ​പു​ക​ഴ്ത്തി​യ​ ​ഷാ​ ​മെ​ഡ​ൽ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ത്ത​രാ​ഖ​ണ്ഡ് 25​ൽ​ ​നി​ന്ന് 7​ ​-ാം സ്ഥാ​ന​ക്കേ​ത്തി​യ​തി​നേ​യും​ ​അ​ഭി​ന​ന്ദി​ച്ചു.

ഇ​നി​ ​മേ​ഘാ​ലയ
അ​ടു​ത്ത​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ന് ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ക്കു​ന്ന​ ​മേ​ഘാ​ല​യ​യു​ടെ​ ​മു​ഖ്യ​മ​ന്ത്രി​ ​കൊ​ണാ​ർ​ഡ് ​കെ​ ​സാം​ഗ്‌​മ​ ​അ​മി​ത് ​ഷാ​യി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ന്റെ​ ​പ​താ​ക​ ​ഏ​റ്റു​വാ​ങ്ങി.​ 2027​ ​ഫെ​ബ്രു​വ​രി,​ ​മാ​ർ​ച്ച് ​മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും​ ​മേ​ഘാ​ല​യ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ന് ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ക്കു​ക.

കേ​ര​ള​ത്തി​ന്റെ​ ​ത​ക​ർ​ച്ച​യ്‌ക്ക് ​കാ​ര​ണം കാ​യി​ക​മ​ന്ത്രി​യും സ്‌പോർട്‌സ് കൗൺസിലും​:​ ​കെ.ഒ.എ പ്രസിഡന്റ്


ദേ​ശീ​യ​ ​ഗെ​യിം​സിൽ കേ​ര​ളം​ 14​-ാം​ ​സ്ഥാ​ന​ത്തേ​ക്ക് ​പി​ന്തു​ള്ള​പ്പെ​ട്ട​ത് ​സം​സ്ഥാ​ന​ ​കാ​യി​ക​ ​വ​കു​പ്പി​ന്റെ​യും​ ​സം​സ്ഥാ​ന​ ​സ്പോ​ർ​ട്‌​സ് ​കൗ​ൺ​സി​ലി​ന്റെ​യും​ ​പി​ടി​പ്പു​കേ​ട് ​കാ​ര​ണ​മാ​ണെ​ന്ന് ​തു​റ​ന്ന​ടി​ച്ച് ​കേ​ര​ളാ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​ (കെ.ഒ.എ)​ പ്ര​സ​ിഡി​ന്റ് ​വി.​ ​സു​നി​ൽ​ ​കു​മാ​ർ.​ ​ഇ​ന്ന​ലെ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ന്റെ​ ​സ​മാ​പ​ന​ച്ച​ട​ങ്ങി​ന് ​ശേ​ഷം​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. കാ​യി​ക​ ​വ​കു​പ്പ് ​മ​ന്ത്രി​യെ​ന്ന​ ​നി​ല​യി​ൽ​ ​വി.​അ​ബ്‌​ദു​ ​റ​ഹി​മാ​ന്റെ​ ​പ്ര​ക​ട​നം​ ​വ​ട്ട​പൂ​ജ്യ​മാ​ണ്.​ ​കാ​യി​ക​ ​മേ​ഖ​ല​യ്ക്ക് ​ഒ​രു​ ​സം​ഭാ​വ​ന​യും​ ​കാ​യി​ക​ ​മ​ന്ത്രി​യി​ൽ​ ​നി​ന്നും​ ​സ്പോ​ർ​ട്സ് ​കൗ​ൺ​സി​ലി​ൽ​ ​നി​ന്നും​ ​ക​ഴി​ഞ്ഞ​ ​നാ​ല് ​വ​ർ​ഷ​മാ​യി​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു. ഇ​ത്ത​വ​ണ​ ​പ​ല​കാ​യി​ക​ ​ഇ​ന​ങ്ങ​ളി​ലും​ ​വേ​ണ്ട​ത്ര​ ​പി​ന്തു​ണ​ ​ന​ൽ​കാ​നും​ ​ആ​സൂ​ത്ര​ണ​ത്തോ​ടെ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ന് ​താ​ര​ങ്ങ​ളെ​ ​ഒ​രു​ക്കാ​നും​ ​സം​സ്ഥാ​ന​ ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ലി​ന് ​ക​ഴ​ഞ്ഞി​ല്ല.​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​കേ​ര​ള​ത്തെ​ ​പ​ഴ​യ​ ​കാ​യി​ക​ ​പ്രൗ​ഢി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​ൻ​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ​ക​രി​ച്ച് ​ന​ട​പ്പാ​ക്കു​മെ​ന്നും​ ​സു​നി​ൽ​ ​കു​മാ​ർ​ ​വ്യ​ക്ത​മാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NATIONAL GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360