SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 PM IST

തുടക്കം റിച്ചായി

r

വ​ഡോ​ദ​ര​:​ ​വ​നി​താ​ ​പ്രീ​മി​യ​ർ​ ​ലീ​ഗ് മൂന്നാം പതിപ്പിന്റെ​ റൺമഴ പെയ്‌ത ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തിൽ, റെക്കാഡ് ചേസിംഗിലൂടെ ഗുജറാത്ത് ജയ്‌ന്റ്സിനെ 6 വിക്കറ്റിന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു.

​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്‌​ത​ ​ഗു​ജ​റാ​ത്ത് ​ 20​ ​ഓ​വ​റി​ൽ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ ​നേ​ടി​യ​ത് 201​ ​റ​ൺ​സാണ്.​അതേ നാണയത്തിൽ തിരിച്ചടിച്ച ​ആ​ർ.​സി.​ബി​ 19-ാം ഓവറിലെ മൂന്നാം പന്തിൽ റിച്ചാ ഘോഷ് ഡീപ് മിഡ്‌ വിക്കറ്റിന് മുകളിലൂടെ പറത്തിയ സിക്‌സിലൂടെ വിജയതീരത്തെത്തി (202/4).

തുടക്കത്തിൽ തകർച്ച നേരിട്ട ആർ.സി.ബിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് പുറത്താകാതെ 27 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പെടെ 64 റൺസ് നേടിയ റിച്ചയാണ്. പ്രതിന്ധിഘട്ടത്തിൽ ആർ.സി.ബിയ്ക്ക് എന്നും രക്ഷകയാകാറുള്ള എല്ലിസ് പെറിയും ( 34 പന്തിൽ 57) അ‌ർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. ഓപ്പണർമാരായ ക്യാപ്ടൻ സ്‌മൃതി മന്ഥനയും (9),ഡാനി വാട്ടും (4) ടീം സ്കോർ 14ൽ എത്തിയപ്പോൾ തന്നെ ഡഗൗട്ടിൽ തിരിച്ചെത്തി. തുടർന്ന് പെറിയും രാഘവി ബി‌ഷ്തും (25) 55 പന്തിൽ 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ആർ.സി.ബിയെ 100ൽ എത്തിച്ചു. പിന്നാലെ പെറിയും രാഘവിയും അടുത്തടുത്ത് പുറത്തായെങ്കിലും ശേഷം റിച്ചയും കനിക അഹൂജയും കൂടി (പുറത്താകാതെ 13 പന്തിൽ 30) ആർ.സി.ബിയുടെ ജയമുറപ്പിച്ചു. തകർക്കപ്പെടാത്ത 5-ാം വിക്കറ്റിൽ ഇരുവരും 37 പന്തിൽ അടിച്ചെടുത്തത് 93 റൺസാണ്. ക്യാപ്ടൻ ആഷ് ഗാർഡനർ ഗുജറാത്തിനായി 2 വിക്കറ്റ് വീഴ്‌ത്തി. കൈവിട്ട ക്യാച്ചുകൾക്കും മിസ് ഫീൽഡിംഗുകൾക്കും ഗുജറാത്ത് വലിയ വിലകൊടുക്കേണ്ടി വന്നു.

നേ​ര​ത്തേ​ 3​ ​ഫോ​റും​ 8​ ​സി​‌​ക്‌​സും​ ​ഉ​ൾ​പ്പെ​ടെ​ 37​ ​പ​ന്തി​ൽ​ 79​ ​റ​ൺ​സ് ​നേ​ടി​യ​ ​ആ​ഷ്‌​ ​ഗാ​ർ​ഡ്‌​ന​റാ​ണ് ​ഗു​ജ​റാ​ത്തി​നെ​ ​മി​ക​ച്ച​ ​ടോ​ട്ട​ലി​ൽ​ ​എ​ത്തി​ച്ച​ത്.​ ​ഓ​പ്പ​ണ​ർ​ ​ബെ​ത്ത് ​മൂ​ണി​യും​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച് ​(42​ ​പ​ന്തി​ൽ​ 56​)​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്‌​ച​വ​ച്ചു.​ 13​ ​പ​ന്തി​ൽ​ 25​ ​റ​ൺ​സ് ​നേ​ടി​യ​ ഡോ​ട്ടി​നും​ മിന്നി.​ ​ആ​ർ.​സി.​ബി​ക്കാ​യി​ ​രേ​ണു​ക​ ​സിം​ഗ് 2​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി.​ ​

ജോഷിതയ്ക്ക് അരങ്ങേറ്റം
വ​നി​താ​ ​പ്രീ​മി​യ​ർ​ ​ലീ​ഗി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തി​യ​ ​ആ​ർ.​സി.​ബി​യു​ടെ​ ​മ​ലാ​യാ​ളി​ ​പേ​സ​ർ​ ​ജോ​ഷി​ത ​വി.​ജെ​ ​ആ​ദ്യ​ ​സ്‌​പെ​ല്ലി​ൽ​ ​ന​ന്നാ​യി​ ​എ​റി​ഞ്ഞെ​ങ്കി​ലും​ ​‌​ഡെ​ത്ത് ​ഓ​വ​റു​ക​ളി​ൽ​ ​അ​ടി​ ​വാ​ങ്ങി.​ ​ആ​ദ്യ​ 2​ ​ഓ​വ​റിൽ​ 9​ ​റ​ൺ​സ് ​മാ​ത്രം​ ​വ​ഴ​ങ്ങി​യ​ ​ജോ​ഷി​ത​ ​ആ​ടു​ത്ത​ 2​ ​ഓ​വ​റു​ക​ളി​ൽ​ ​വ​ഴ​ങ്ങി​യ​ത് 34​ ​റ​ൺ​സാ​ണ്.​ ​ആ​കെ​ 4​ ​ഓ​വ​റി​ൽ​ 43​ ​റ​ൺ​സ് ​വി​ട്ടു​കൊ​ടു​ത്ത​ ​ജോ​ഷി​ത​യ്ക്ക് ​വി​ക്ക​റ്റൊ​ന്നും​ ​ല​ഭി​ച്ചി​ല്ല.

ഇ​ന്ന്
മും​ബ​യ്-​ ​ഡ​ൽ​ഹി
(​രാ​ത്രി​ 7.30​ ​മു​ത​ൽ)

ബ്ലാസ്റ്റേഴ്‌സിന് ബഗാൻ കടമ്പ

കൊച്ചി: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിൽ ഒന്നാം സ്ഥാനത്തുള്ല മോഹൻ ബഗാനെ നേരിടും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. 19 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാമതാണ്.

പാർക്കിംഗ് ഇല്ല
ഇന്ന് സ്റ്റേഡിയം പരിസരത്ത് പൊതു പാർക്കിംഗ് ഉണ്ടായിരിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360