SignIn
Kerala Kaumudi Online
Friday, 23 October 2026 2.15 PM IST

കായിക അസോസിയേഷനുകൾ ഫണ്ട് പുട്ടടിച്ചിട്ടില്ലെന്ന് സ്പോർട്സ് കൗൺസിൽ

sports-council

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺ​സി​ൽ നൽകി​യ ഫണ്ട് കായി​ക സംഘടനകൾ പുട്ടടി​ച്ചി​ട്ടി​ല്ലെന്ന് വ്യക്തമാക്കി​ കൗൺ​സി​ൽ പ്രസി​ഡന്റ് യു.ഷറഫലി​യും വൈസ് പ്രസി​ഡന്റ് എം.ആർ രഞ്ജിത്തും. അതേസമയം കഴിഞ്ഞനാലര വർഷത്തിനുള്ളിൽ ഒരുരൂപപോലും കായിക അസോസിയേഷനുകൾക്ക് നൽകിയിട്ടില്ലെന്ന കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറിന്റെ ആരോപണം നിലവാരമില്ലാത്തതാണെന്ന് പത്രസമ്മേളനത്തിൽ ഷറഫലി

പറഞ്ഞു. 2021-24 കാലയളവിൽ 36 കായിക അസോസിയേഷനുകൾക്കായി കൗൺസിൽ അനുവദിച്ച നാലരക്കോടിയോളം രൂപയുടെ കണക്കുകളും കൗൺസിൽ ഭാരവാഹികൾ പുറത്തുവിട്ടു. ഈ തുക വിനിയോഗിച്ച സർട്ടിഫിക്കറ്റ് കൗൺസിലിന് നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് സമ്മതിച്ചു.

ഫണ്ട് പുട്ടടിച്ചെന്ന് കായികമന്ത്രി പറഞ്ഞത് സുനിൽകുമാർ പ്രസിഡന്റായ കേരള ഹോക്കിയെക്കുറിച്ചാണെന്നും മറ്റ് അസോസിയേഷനുകളെ അല്ലെന്നും അദ്ദേഹം അറിയിച്ചു.ഹോക്കി അസോസിയേഷൻ നൽകിയ കണക്കുകളിൽ പലതിലും സംശയമുണ്ടെന്നും ഇത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആ മെഡലുകൾ കടലിലെറിയരുത് !

ദേശീയ ഗെയിംസിൽ ഒത്തുകളി നടന്നെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ ആരോപിച്ചത് വനിതകളുടെ ബീച്ച് ഹാൻഡ്ബാളിനെയല്ലെന്നും നെറ്റ്ബാളിനെതിരെയാണെന്നും സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്ത് പറഞ്ഞു. തനിക്ക് പറ്റിയ നാക്കുപിഴയാണെന്ന് മന്ത്രി തങ്ങളോട് പറഞ്ഞതായും ഈ സാഹചര്യത്തിൽ മെഡലുകൾ കടലിൽ ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് കായികതാരങ്ങൾ പിന്മാറണമെന്നും രഞ്ജിത്ത്അഭ്യർത്ഥിച്ചു. അതേസമയം വെള്ളിമെഡൽ നേടിയ വനിത ഹാൻഡ്ബാൾ താരങ്ങളെ സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിലെത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ച തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഹാൻഡ്ബാൾ അസോസിയേഷൻ ഭാരവാഹിയുമായ എസ്.എസ് സുധീറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഷറഫലി വ്യക്തമാക്കി.

ആ അഭിപ്രായം വ്യക്തിപരം : എം.ആർ രഞ്ജിത്ത്

കായിക മന്ത്രി വി.അബ്ദുറഹ്മാൻ വട്ടപ്പൂജ്യമാണെന്ന കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അതിനോട് യോജിപ്പില്ലെന്നും സ്പോർട്സ് കൗൺസിൽ വൈസ് ‌പ്രസിഡന്റും ഒളിമ്പിക് അസോസിയേഷൻ ട്രഷററുമായ എം.ആർ രഞ്ജിത്ത് പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി ഇടതുസർക്കാർ കായികമേഖലയ്ക്ക് വേണ്ടി പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 750 ഓളം കായിക താരങ്ങൾക്ക് ജോലി നൽകി. 2019വരെയുളള ലിസ്റ്റിലെ താരങ്ങൾക്ക് ഉടൻ ജോലിനൽകും. ഈ കായികമന്ത്രിയുടെ കാലത്താണ് മൂന്ന് ദേശീയ ഗെയിംസുകൾ നടന്നത്. ഇതിനായി 15 കോടിയോളം രൂപ അനുവദിച്ചു.

എന്നാൽ അസോസിയേഷനുകളുടെ ഗ്രാന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കുടിശികയുണ്ടെന്നത് സമ്മതിക്കുന്നു. ഇത് എത്രയും വേഗം തീർക്കാൻ കായിക വകുപ്പിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ജീവനക്കാരുടെ ശമ്പളക്കുടിശക നൽകാൻ 2.70 കോടിരൂപ ഇന്നലെ അനുവദിച്ചതായും രഞ്ജിത്ത് അറിയിച്ചു. മാർച്ച് 31ന് മുമ്പ് അസോസിയേഷനുകളുടെ കുടിശിക തീർക്കാനുള്ള പിന്തുണ കായികവകുപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കായികസംഘടനകൾ ഫണ്ട് വാങ്ങി പുട്ടടിച്ചുവെന്ന കായികമന്ത്രിയുടെ വാക്കുകളെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് ഷറഫലി തള്ളി കളഞ്ഞു.

തിരുവനന്തപുരം: കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തെ സ്പോർട്സ് അസോസിയേഷനുകൾക്ക് കായികവകുപ്പ് ഒരുരൂപപോലും നൽകിയിട്ടില്ലെന്ന കേരള ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ) പ്രസിഡന്‍റ് വി. സുനിൽകുമാറിന്‍റെ പ്രസ്താവന വിവരക്കേടും നിലവാരമില്ലാത്തതുമാണെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു.ഷറഫലി. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ നാലരകോടിയോളം രൂപ സ്പോർട്സ് കൗൺസിൽ മാത്രം അസോസിയേഷനുകൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ കേരള ഹോക്കി അസോസിയേഷന് മാത്രമായി 23 ലക്ഷം നൽകി. വസ്തുതകൾ ഇതായിരിക്കെ

കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് 'കേരള ഒഴിക്കൽ അസോസിയേഷൻ" പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് തരംതാഴരുത്. സുനിൽകുമാറിനെ പിന്തുണച്ച് നാളിതുവരെ ഒരൊറ്റ അസോസിയേഷൻ പോലും രംഗത്തുവന്നിട്ടില്ല. സുനിൽകുമാറിന്റെ പ്രസ്താവനയെ ചൈനീസ് പടക്കമായി കണ്ടാൽ മതി.

- യു.ഷറഫലി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS COUNCIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360