SignIn
Kerala Kaumudi Online
Sunday, 25 October 2026 2.29 AM IST

അൽഫോൻസ,ക്രൈസ്റ്റ് കോളേജുകൾ ജേതാക്കൾ 

d

തി​രു​വ​ന​ന്ത​പു​രം: 60​-ാ​മ​ത് ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​ട്രോ​ഫി ഇ​ന്റർ​ ​കൊ​ളീ​ജി​യ​റ്റ് ​ബാ​സ്ക്ക​റ്റ് ​ബോ​ൾ​ ​ടൂ​ർ​ണ​മെ​ന്റിന്റെ വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പാ​ലാ​ ​അ​ൽ​ഫോ​ൻ​സാ​ ​കോ​ളേ​ജും​ ​പു​രു​ഷ​ന്മാ​രി​ൽ​ ​ഇ​രി​ഞ്ഞാ​ല​ക്കു​ട​ ​ക്രൈ​സ്റ്റ് ​കോ​ളേ​ജും​ ​ചാ​മ്പ്യ​ന്മാ​രാ​യി. വ​നി​താ​ ​ഫൈ​ന​ലി​ൽ​ ​അ​ൽ​ഫോ​ൻ​സ​ ​(40​-33​)​ ​കോ​ഴി​ക്കോ​ട് ​പ്രൊ​വി​ഡ​ൻ​സ് ​കോ​ളേ​ജി​നെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ​ജേ​താ​ക്ക​ളാ​യ​ത് . പുരുഷന്മാരുടെ​ ​ഫൈ​ന​ലി​ൽ​ ​ക്രൈ​സ്റ്റ് ​കോ​ളേ​ജ് ​ഇ​രി​ഞ്ഞാ​ല​ക്കു​ട​ 70​ ​-56ന്​ ​ശ്രീ​ ​കേ​ര​ള​ ​വ​ർ​മ്മ​ ​കോ​ളേ​ജ് ​തൃ​ശൂ​രി​നെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ​കി​രീ​ടം​ ​നേ​ടി​യ​ത്. വ​നി​ത​ക​ളി​ൽ14​ ​പോ​യി​ന്റു​മാ​യി​ ​അ​ൽ​ഫോ​ൻ​സ​യു​ടെ​ ​മ​രി​യ​ ​ജോ​ൺ​സ​ണും​ ​പു​രു​ഷ​ന്മാ​രി​ൽ​ 19​ ​പോ​യി​ന്റു​മാ​യി​ ​ക്രൈ​സ്റ്റ് ​കോ​ളേ​ജി​ന്റെ​ ​ജി​യോ​ ​ലോ​ന​പ്പ​നും​ ​ടോ​പ് ​സ്‌​കോ​റ​ർ​മാ​രാ​യി​ ..
ക്രൈ​സ്റ്റ് ​ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ൽ​ ​നി​ന്നു​ള്ള​ ​ജി​യോ​ ​ലോ​ന​പ്പ​നെ​യും​ ​അ​ൽ​ഫോ​ൻ​സാ​ ​കോ​ളേ​ജി​ലി​ൽ​നി​ന്നു​ള്ള​ ​ജീ​വ​മോ​ൾ​ ​സാ​മു​വ​ലി​നെ​യും​ ​ടൂ​ർ​ണ​മെ​ൻ്റി​ലെ​ ​മി​ക​ച്ച​ ​താ​ര​ങ്ങ​ളാ​യി​ ​തി​ര​ഞ്ഞെ​ടു​ത്തു. പ്രൊ​വി​ഡ​ൻ​സ് ​കോ​ളേ​ജിന്റെഫാ​ത്തി​മ​ ​ഹി​ബ​യും​ ​കേ​ര​ള​ ​വ​ർ​മ്മ​യു​ടെ​ ​മു​ഹ​മ്മ​ദ് ​സാ​ഹ​ലും​ ​പ്രോ​മി​സിം​ഗ് ​പ്ലെ​യ​ർ​ ​അ​വാ​ർ​ഡ് ​നേ​ടി
കോ​ളേ​ജി​ന്റെ ​പ്ലാ​റ്റി​നം​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി.​ ​ബാ​സ്‌ക്ക​റ്റ് ​ബോ​ൾ താരങ്ങളായ ​പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​കളുടെ ​മ​ത്സ​ര​വും​ ​ഒ​ത്തു​ചേ​ര​ലും​ ​ന​ട​ന്നു.​ ,​ ​കൂ​ടാ​തെ​ ​കേ​ര​ള​ ​ബാ​സ് ക്ക​റ്റ്ബോ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​മു​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജി​ലെ​ ​കെ​മി​സ്ട്രി​ ​വി​ഭാ​ഗം​ ​മു​ൻ​ ​മേ​ധാ​വി​യു​മാ​യ​ ​പ്രൊ​ഫ.​രാ​ജു​ ​ഏ​ബ്ര​ഹാ​മി​നെ​ ​ച​ട​ങ്ങി​ൽ​ ​ആ​ദ​രി​ച്ചു.
ഇ​വാ​നി​യോ​സി​ലെ​ ​മു​ൻ​ ​രാ​ജ്യാ​ന്ത​ര​ ​താ​ര​ങ്ങ​ളാ​യ​ ​വി​നീ​ത് ​ര​വി​ ​മാ​ത്യു​ ,​ ​അ​ഖി​ൽ​ ​എ​ ​ആ​ർ​ ​എ​ന്നി​വ​രെ​യും​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ആ​ദ​രി​ച്ചു. ട്രോ​ഫി​ക​ളും​ ​​ ​ക്യാ​ഷ് ​പ്രൈ​സു​ക​ളും​ ​ബി​ഷ​പ്പ് ​ഡോ.​ ​മാ​ത്യൂ​സ് ​മാ​ർ​ ​പോ​ളി​കാ​ർ​പ്പോ​സ്,​ ​പ്രി​ൻ​സി​പ്പ​ൽ​ ​മേ​രി​ ​ജോ​ർ​ജ് ​എ​ന്നി​വ​ർ​ ​വി​ത​ര​ണം​ ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360