SignIn
Kerala Kaumudi Online
Saturday, 24 October 2026 5.30 PM IST

'കരുത്തും പ്രതിഭയും അസാദ്ധ്യ കഴിവുമുള്ള താരങ്ങൾ'; സഞ്ജു സാംസണെയും അഭിഷേക് ശർമയെയും പ്രശംസിച്ച് ബാറ്റിംഗ് കോച്ച്

sanju
സഞ്ജു സാംസൺ, അഭിഷേക് ശർമ

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ഓപ്പണർമാരായ സഞ്ജു സാംസണെയും അഭിഷേക് ശർമയെയും പ്രശംസിച്ച് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്. കരുത്ത്, പ്രതിഭ, പോസിറ്റീവ് മനോഭാവം എന്നിവയ്‌ക്ക് പുറമേ തങ്ങളുടെ മനസിനെ നിയന്ത്രിക്കാനുള്ള അസാദ്ധ്യമായ കഴിവും ഈ രണ്ട് താരങ്ങൾക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസിലാൻഡിനെതിരെ ഇന്നത്തെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തുടക്കത്തിൽ തന്നെ സമ്മർദമുണ്ടാകുമ്പോഴും അത് മറികടക്കാൻ ഇരുവരും കാണിക്കുന്ന ധൈര്യത്തെ കോച്ച് പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ, ഈ വർഷമുടനീളം സഞ്ജു സാംസൺ പുലർത്തുന്ന സ്ഥിരതയെക്കുറിച്ച് കോട്ടക് എടുത്തുപറഞ്ഞു. സഞ്ജു 'പവർ പാക്ക്‌ഡ്' ആണെന്നും, ആദ്യ രണ്ട് ഓവറിൽ തന്നെ മൂന്ന് സിക്‌സറടിക്കുമ്പോൾ പുറത്താകുമോ എന്ന ഭയം ഏത് ബാറ്റർക്കുമുണ്ടാകും. എന്നാൽ, ഭയമെല്ലാം മറികടന്നാണ് സഞ്ജു ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 വയസുകാരനായ ബാറ്റിംഗ് താരം വൈഭവ് സൂര്യവംശിയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുമ്പോഴും, സഞ്ജു - അഭിഷേക് സഖ്യത്തെ പിന്തുണച്ച ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ അദ്ദേഹം അനുകൂലിച്ചു. ടീമിന്റെ നന്മയ്‌ക്കായുള്ള മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ സോഷ്യൽ മീഡിയ അംഗീകരിക്കണമെന്നും സിതാൻഷു കോട്ടക് പറഞ്ഞു.

English Summary

Indian batting coach Sitanshu Kotak praised Sanju Samson and Abhishek Sharma for their power, talent, positive mindset and ability to handle pressure following their performance in the first T20 match against New Zealand. He highlighted Samson’s consistency and supported the team management’s decision to back the opening pair despite social media calls to include young batter Vaibhav Sooryavanshi in the playing XI.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, ABHISHEK SHARMA, INDIA VS NEW ZEALAND T20, SITANSHU KOTAK PRAISE, SANJU SAMSON LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360