ലിങ്കൻ (ന്യൂസിലൻഡ്): ന്യൂസിലൻഡ് എയ്ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് ദയനീയ ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ 39.3 ഓവറിൽ വെറും 113 റൺസിന് ഓൾഔട്ടായി.
മൂന്നാം ഓവറിൽ തന്നെ ഓപ്പണർ കെ.എൽ. രാഹുലിനെ നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. കെ.എൽ. രാഹുൽ, സായ് സുദർശൻ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുകേഷ് ചൗധരി എന്നീ അഞ്ചു താരങ്ങൾ അക്കൗണ്ട് തുറക്കാനാവാതെ (പൂജ്യത്തിന്) പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ക്യാപ്റ്റൻ ധ്രുവ് ജുറേലും (13 പന്തിൽ 1) തിളങ്ങിയില്ല.
ഇന്ത്യൻ നിരയിൽ യഷ് റാത്തോഡ് (44)*, ദേവ്ദത്ത് പടിക്കൽ (32) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 100 കടത്തിയത്. 44 റൺസോടെ പുറത്താകാതെ നിന്ന യഷ് റാത്തോഡാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ (45 പന്തിൽ 17), അൻഷുൽ കംബോജ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ സൈമൺ കീനാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. സാക് ഗിബ്സൻ മൂന്ന് വിക്കറ്റും വീഴ്ത്തി.
India A suffered a severe batting collapse against New Zealand A in their first unofficial Test, getting all out for just 113 runs in 39.3 overs. Five Indian batsmen, including KL Rahul, were dismissed for ducks. Yash Rathod (44*) was the top scorer, while Simon Keene took five wickets for New Zealand A.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |