SignIn
Kerala Kaumudi Online
Saturday, 24 October 2026 1.01 PM IST

ഊട്ടിയിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കണമെന്ന് മുന്നറിയിപ്പ്; വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ, ബസിന് മുകളിൽ മണ്ണും പാറയും വീണു

READ ENGLISH VERSION
bus
മണ്ണിടിച്ചിലിൽപ്പെട്ട ബസ്

ഊട്ടി: കനത്ത മഴയെത്തുടർന്ന് മേട്ടുപ്പാളയം - ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം - കോത്തഗിരി സംസ്ഥാനപാതയിലും പലയിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി. ബർലിയാറിൽ അർദ്ധരാത്രി സർക്കാർ ബസിന് മുകളിൽ മണ്ണും പാറയും വീണു. ബസിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.

ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ കനത്ത മഴയാണ് നീലഗിരി ജില്ലയിലും താഴ്‌വാര പ്രദേശമായ മേട്ടുപ്പാളയത്തും പെയ്യുന്നത്. കൂനൂർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്ന് സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങൾ രാത്രി മണിക്കൂറുകളോളം കുടുങ്ങിയെങ്കിലും പുലർച്ചെയോടെ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽ നിന്ന് പുറപ്പെട്ടു.

കൂനൂർ - മേട്ടുപ്പാളയം കാനന പാതയിൽ റോഡിൽ ബ‌ർളിയാറിനും കൂനൂരിനും ഇടയിൽ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ പിടിച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്. ഇപ്പോൾ മേട്ടുപ്പാളയത്തുവച്ച് തന്നെ ഊട്ടി ഭാഗത്തേക്കുള്ള വാഹനങ്ങളെല്ലാം തടഞ്ഞിരിക്കുകയാണ്. നീലഗിരി ജില്ലയിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളും മാർഗങ്ങളും സുരക്ഷ മുൻനിർത്തി പൊലീസ് അടച്ചിട്ടു.

ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ നീലഗിരിയിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കണമെന്ന് അധികൃതർ അറിയിച്ചു. ഊട്ടിയിലേക്കുള്ള സർക്കാർ ബസ് സർവീസ് ഉൾപ്പെടെ നിർത്തിവച്ചു. ഒരാഴ്‌ച മുമ്പാണ് മഴയ്‌ക്ക് ശേഷമുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് പാറ വീണ് കാർ യാത്രക്കാരനായ വിമുക്തഭടൻ കൊല്ലപ്പെട്ടത്. ഇപ്പോഴും പലയിടങ്ങളിലും മണ്ണിടിച്ചിൽ തുടരുകയാണ്.

English Summary

Heavy rain has triggered multiple landslides on the Mettupalayam–Ooty and Mettupalayam–Kotagiri routes in Tamil Nadu’s Nilgiris district. Mud and rocks fell on a government bus at Burliar, but passengers were reportedly rescued. Police have closed routes leading to Ooty and suspended bus services. Authorities have advised tourists to postpone travel due to continued rain and landslide risks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OOTY LANDSLIDE NEWS, METTUPALAYAM OOTY HIGHWAY, NILGIRIS HEAVY RAIN, OOTY TOURIST TRAVEL ALERT, OOTY BUS SERVICE SUSPENDED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360