
ഫറ്റോർഡ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഗോവ എഫ്.സിയോട് തോറ്റു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. ഇകർ ഗുറോടക്സെനയും മുഹമ്മദ് യാസിറുമാണ് ഗോവയ്ക്കായി ഗോളടിച്ചത്. മൂന്ന് കളി ശേഷിക്കെ 24 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. രണ്ടാം സ്ഥാനത്തുള്ള ഗോവയ്ക്ക് 42 പോയിന്റായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |