
ഢാക്ക : 17 വർഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് ബംഗ്ളാദേശി താരം മഹമൂദുള്ള. 239 ഏകദിനങ്ങളിലും 50 ടെസ്റ്റുകളിലും 141 ട്വന്റി-20കളിലും ബംഗ്ളാക്രിക്കറ്റ് ടീമിനുവേണ്ടി കളത്തിലിറങ്ങിയ താരമാണ് 39കാരനായ മഹ്മൂദുള്ള. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ബംഗ്ളാദേശി ബാറ്ററാണ്. 2015,2023 ലോകകപ്പുകളിലായി മൂന്ന് സെഞ്ച്വറികളാണ് മഹ്മൂദുള്ള നേടിയത്.
2009 ജൂലായ്‌യിൽ വെസ്റ്റ് ഇൻഡീസിനെതിരെ കിംഗ്സ്ടൗണിലാണ് മഹ്മൂദുള്ള ടെസ്റ്റിൽ അരങ്ങേറിയത്.
2021 ജൂലായ്‌യിൽ സിംബാബ്‌വെയ്ക്ക് എതിരെ ഹരാരേയിലായിരുന്നു അവസാന ടെസ്റ്റ്.
50 ടെസ്റ്റുകളിൽ അഞ്ച് സെഞ്ച്വറികളും 16 അർദ്ധസെഞ്ച്വറികളുമടക്കം 2914 റൺസ് നേടി.
ഓഫ് സ്പിന്നറായ മഹ്മൂദുള്ള ടെസ്റ്റിൽ ഒരു അഞ്ചുവിക്കറ്റ് നേട്ടമടക്കം 43 വിക്കറ്റുകളും സ്വന്തമാക്കി.
2007 ജൂലായ്‌യിൽ ശ്രീലങ്കയ്ക്ക് എതിരെ കൊളംബോയിൽ ഏകദിന അരങ്ങേറ്റം.
2025 ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ കിവീസിനെതിരെ അവസാന ഏകദിനം.
239 ഏകദിനങ്ങളിൽ നിന്ന് നാലു സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 5689 റൺസ്.
5.21 എക്കോണമിയിൽ 82 വിക്കറ്റുകൾ.
2007 സെപ്തംബറിൽ കെനിയയ്ക്ക് എതിരെ നെയ്റോബിയിൽ ട്വന്റി-20 അരങ്ങേറ്റം.
2024 ഒക്ടോബറിൽ ഇന്ത്യയ്ക്കെതിരെ ഹൈദരാബാദിൽ അവസാന ട്വന്റി-20.
141 ട്വന്റി-20 മത്സരങ്ങളിൽ എട്ട് അർദ്ധസെഞ്ച്വറികളടക്കം 2444 റൺസും 41 വിക്കറ്റുകളും.
മഹ്മൂദുള്ള ഏകദിനത്തിൽ നാല് സെഞ്ച്വറികൾ നേടിയതിൽ മൂന്നും ലോകകപ്പുകളിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |