SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 PM IST

ആബിദ് അലിക്ക് അന്ത്യാഞ്ജലി

abid-ali

കാലിഫോർണിയ: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ഇന്ത്യൻ താരം സൈദ് ആബിദ് അലിക്ക് അന്ത്യാഞ്ജലിയുമായി ക്രിക്കറ്റ് ലോകം. കാലിഫോർണിയയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസായിരുന്നു.ആൾറൗണ്ടറായ സൈദ് ആബിദ് അലി 1967- 1974 കാലയളവിൽ 29 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ഹൈദരാബാദിൽ ജനിച്ച അദ്ദേഹം മീഡിയം പേസ് ബൗളറും ലോവർ ഓർഡർ ബാറ്ററുമായിരുന്നു.

1967 ഡിസംബർ 23-ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ടെസ്റ്റിൽ അരങ്ങേറിയത്. 1974 ഡിസംബർ 15-ന് വെസ്റ്റിൻഡീസിനെതിരെ അവസാന ടെസ്റ്റ്. 29 ടെസ്റ്റുകളിൽ നിന്ന് 20.36 ശരാശരിയിൽ ആറ് അർദ്ധസെഞ്ച്വറികൾ ഉൾപ്പടെ 1018 റൺസും 47 വിക്കറ്റുകളും നേടിയിട്ടുണ്ട്. 81 റൺസാണ്ഉയര്‍ന്ന സ്‌കോർ. 55 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്തതാണ്‌ മികച്ച ബൗളിംഗ് പ്രകടനം. അഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചു. 93 റൺസ് നേടി. 70 റൺസാണ് ഉയർന്ന സ്‌കോർ. 26.71 ശരാശരിയിൽ ഏഴ് വിക്കറ്റുകളും നേടി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 212 മത്സരങ്ങൾ കളിച്ചു. രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനായാണ് കൂടുതലും കളിച്ചത്. 13 സെഞ്ച്വറികളും 31 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 8732 റൺസ് നേടി. പുറത്താകാതെ നേടിയ 173 റൺസാണ് ഫസ്റ്റ് ക്ലാസിലെ ഏറ്റവുമയർന്ന സ്‌കോർ. 212 മത്സരങ്ങളിൽ നിന്ന് 397 വിക്കറ്റും നേടി. 14 തവണ ഒരു ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ച്ചവെച്ചു. ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 169 റൺസും 19 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. അമേരിക്കയിൽ ക്രിക്കറ്റ് വളർത്തുന്നതിൽ ആബിദ് അലി വലിയ പങ്കുവഹിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ABID ALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360