SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 PM IST

രാഹുലിന്റെ ഡൽഹിയും പന്തിന്റെ ലക്നൗവും

k-l-rahul

ഡൽഹി ക്യാപ്പിറ്റൽസ് Vs ലക്നൗ സൂപ്പർ ജയന്റ്സ്

7.30 pm മുതൽ

സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും

1. കഴിഞ്ഞ സീസണിൽ തങ്ങൾ നയിച്ച ടീമിനെതിരെയാണ് ഇന്ന് കെ.എൽ രാഹുലിന്റെയും റിഷഭ് പന്തിന്റേയും പോരാട്ടം. രാഹുൽ ക്യാപ്ടനായിരുന്ന ലക്നൗവിനെ ഇക്കുറി പന്ത് നയിക്കുന്നു. പന്ത് നയിച്ചിരുന്ന ഡൽഹിയിലാണ് രാഹുൽ. പക്ഷേ ഡൽഹിയു‌ടെ നായകൻ അക്ഷർ പട്ടേലാണ്.

2. കഴിഞ്ഞ സീസണിൽ പ്ളേഓഫ് കടക്കാതിരുന്നതിന്റെ പേരിൽ രാഹുലിനെ ലക്നൗ ടീമുടമ സഞ്ജീവ് ഗോയങ്ക പരസ്യമായി ശകാരിച്ചത് വിവാദമായിരുന്നു. ഇതിന്റെ പേരിലാണ് രാഹുൽ ടീം മാറിയത്.

3. കാറപക‌ടം കഴിഞ്ഞെത്തിയ പന്തിനെ നായകനാക്കി ഡൽഹി പിന്തുണച്ചിരുന്നു. എന്നാൽ നായകനായും കളിക്കാരനായും ഡൽഹിക്ക് പന്തിനെക്കൊണ്ട് വലിയ ഗുണമുണ്ടായില്ല.

4.ഈ സീസണിൽ 27 കോടി നൽകി ലേലത്തിലെ വിലയേറിയ താരമായാണ് ലക്നൗ റിഷഭ് പന്തിനെ സ്വന്തമാക്കിയത്. രാഹുൽ 14 കോടിക്ക് ഡൽഹിയിലെത്തി.

5. ഹേമാംഗ് ബദാനിയാണ് ഡൽഹിയു‌ടെ ഹെഡ് കോച്ച്. പ്രവീൺ ആംറെ സഹ പരിശീലകൻ. ലക്നൗവിന്റെ ഹെഡ് കോച്ച് റസ്റ്റിൻ ലാംഗർ. സഹീർ ഖാൻ മെന്റർ.

6.ഡൽഹി നിരയിൽ അക്ഷറിനൊപ്പം രാഹുലിനെക്കൂടാതെ ഫാഫ് ഡുപ്ളെസി,അഭിഷേക് പൊറേൽ,മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്,നടരാജൻ തുടങ്ങിയവർ അണിനിരക്കും.

7. ലക്നൗവിൽ പന്തിനൊപ്പം മിച്ചൽ മാർഷ്,നിക്കോളാസ് പുരാൻ,ഡേവിഡ് മില്ലർ,ആയുഷ് ബദോനി,രവി ബിഷ്ണോയ്, അബ്ദുൽ സമദ് തുടങ്ങിയവരുണ്ട്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, LSG DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360