SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 PM IST

സൂപ്പർ ലീഗ് കേരളയും ജർമൻ ഫുട്‌ബാൾ അസോസിയേഷനും സഹകരിക്കും

dfb1
സൂപ്പർ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫും ജർമൻ ഫുട്ബാൾ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്‌സ് ഡയറക്ടർ കേ ഡാംഹോൾസും ധാരാണാപത്രം കൈമാറുന്നു. ഫിറോസ് മീരാൻ, ഫിലിപ്പ് മെർഗെന്തലർ എന്നിവർ സമീപം

കൊച്ചി: സൂപ്പർ ലീഗ് കേരളയും (എസ്.എൽ.കെ) ജർമൻ ഫുട്‌ബാൾ അസോസിയേഷനും (ജി.എഫ്.എ) തമ്മിൽ സഹകരണക്കരാർ ഒപ്പുവച്ചു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ചടങ്ങിൽ സൂപ്പർ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫും മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാനും ജർമൻ ഫുട്‌ബാൾ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്‌സ് ഡയറക്ടർ കേ ഡാംഹോൾസും ത്രീലീഗ ഫുട്‌സൽ ബുണ്ടസ്‌ലിഗ മേധാവി ഫിലിപ്പ് മെർഗെന്തലറും കരാറിൽ ഒപ്പുവച്ചു.

സാങ്കേതിക സഹകരണം, കളിക്കാരുടെ കൈമാറ്റം, വിജ്ഞാനം പങ്കിടൽ എന്നിവയിലൂടെ ഫുട്‌ബാൾ വികസനം സാദ്ധ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. സൂപ്പർ ലീഗ് കേരള കളിക്കാർക്ക് ജർമനിയിൽ പരിശീലനം നൽകും. പരിചയസമ്പന്നരായ ജർമൻ ഫുട്‌ബാൾ പ്രൊഫഷണലുകൾക്കും കോച്ചുമാർക്കും സൂപ്പർ ലീഗ് കേരളയിൽ പ്രവർത്തിക്കാനും പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സംഭാവന നൽകുന്നതിനും കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SUPER LEAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360