SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

ഏഴായിരം കാറുകൾ, 3000 കോടിയുടെ വിമാനം (ഡെക്ക് ) സ്വർണ കൊട്ടാരത്തിൽ ആഢംബര സുൽത്താൻ

a

ബ്രൂണെയിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്ന സുൽത്താൻ ഹസനാൽ ബോൽകിയ ലോകത്തെ ഏറ്റവും സമ്പന്നനായ രാഷ്‌ട്രത്തലവന്മാരിൽ ഒരാളാണ്. ആർഭാ‌ടങ്ങളുടെയും ആഢംബരങ്ങളുടെയും സുൽത്താൻ!

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതൽ കാലമായി രാജ്യം ഭരിക്കുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് സുൽത്താൻ ഹസനാൽ ബോൾകിയ. 56 വ‌ർഷമായി അധികാരത്തിൽ. 3000 കോടി ഡോളർ ( രണ്ടര ലക്ഷം കോടി രൂപ ) ആസ്തി. ഒരിക്കൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി അംഗീകരിക്കപ്പെട്ടിരുന്നു.

ഗിന്നസ് ബുക്ക് പ്രകാരം ലോകത്തെ ഏറ്റവും വലിയ കൊട്ടാരമാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുൽ ഇമാൻ. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കൊട്ടാരത്തിൽ 1,700 മുറികളും 257 കുളിമുറികളും അഞ്ച് നീന്തൽക്കുളങ്ങളും ഉണ്ട്. 1984-ൽ 140കോടി ഡോളറിന് കൊട്ടാരം പൂർത്തിയാക്കി. 110 ഗാരേജുകളും ഇതിലുണ്ട്. ഇതിന്റെ താഴികക്കുടത്തിൽ 22 കാരറ്റ് സ്വർണം പൂശിയിരിക്കുന്നു. പ്രകാശത്തിന്റെ കൊട്ടാരം എന്നാണ് ഇത് അറിയപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ ആഢംബര കാർശേഖരമാണ് സുൽത്താനുള്ളത്. 7000ത്തിലേറെ കാറുകൾ. 500കോടി ഡോളർ ( 4000 കോടി രൂപ) മൂല്യം. ശേഖരത്തിൽ 600 റോൾസ് റോയ്‌സ്, 450 ഫെരാരി, 380 ബെന്റലി, 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്‌സ് തുടങ്ങിയവ ഉൾപ്പെടുന്നു. ലോകത്തെ ഏഴ് ഫെരാരി 456 GT വെനീസ് കാറുകളിൽ ഒന്ന് സുൽത്താന്റെ സ്വന്തം.

3000 കോടി രൂപ വിലയുള്ള ബോയിങ് 747 വിമാനത്തിലാണ് അദ്ദേഹം ലോകം ചുറ്റുന്നത്.ബോയിംഗ് 767-200, എയർബസ് എ340-200 എന്നിവ സുൽത്താന്റെ കൈവശമുണ്ട്. "പറക്കുന്ന കൊട്ടാരം" എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ബോയിംഗ് 747-400 സ്വർണ്ണവും ലാലിക്ക് ക്രിസ്റ്റലും കൊണ്ട് അലങ്കരിച്ചതാണ്. 40കോടി ഡോളറാണ് വില.

70ദശലക്ഷം ഡോളറിന് വാങ്ങിയ പിയറി - ഓഗസ്റ്റെ റെന്വാറിന്റെ 1892-ലെ മാസ്റ്റർപീസ് 'യംഗ് ഗേൾസ് അറ്റ് ദി പിയാനോ' അദ്ദേഹത്തിന്റെ കലാ ശേഖരത്തിൽ ഉൾപ്പെടുന്നു. ഹെയർ ഡ്രസർ ലണ്ടനിൽ നിന്ന് വിമാനത്തിലാണ് വരുന്നത്. ശമ്പളം 20,000 ഡോളർ.

ബ്രിട്ടീഷ് രാജകുമാരൻമാരായ വില്യം, ഹാരി എന്നിവർ പരിശീലിച്ച സാൻഡ്‌ഹഴ്സ്റ്റിലെ റോയൽ മിലിട്ടറി അക്കാഡമിയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ആഡംബര ജീവിതത്തിനപ്പുറം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഭരണ പരിഷ്കാരങ്ങളുംനടപ്പാക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360